ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യും; വെള്ളം തണുപ്പിക്കാനും, വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ നിയമിച്ചു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യും;  വെള്ളം തണുപ്പിക്കാനും, വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ നിയമിച്ചു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജിദ്ദ, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംസം വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടാകും. പുണ്യജലമായ സംസം നല്‍കിക്കൊണ്ടാണ് വിദേശ ഹജ്ജ് തീര്‍ത്ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ താമസ സ്ഥലങ്ങളിലും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ യുണൈറ്റഡ് സംസം ഓഫിസ് സൗകര്യം ചെയ്തിട്ടുണ്ട്.

വെള്ളം തണുപ്പിക്കാനും, വിവിധ കേന്ദ്രങ്ങളില്‍ വെച്ച് വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. തൊണ്ണൂറ്റിയൊമ്പത് ട്രക്കുകള്‍ സംസം വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ വരുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും. കൂടാതെ മക്ക മദീന റോഡിലും മദീനയിലും വിതരണം ഉണ്ടാകും. തീര്‍ത്ഥാടകര്‍ തിരിച്ചു പോകുമ്പോള്‍ അഞ്ച് ലിറ്റര്‍ സംസം നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും. കൂടാതെ മക്ക മദീന റോഡിലും മദീനയിലും വിതരണം ഉണ്ടാകും. തീര്‍ത്ഥാടകര്‍ തിരിച്ചു പോകുമ്പോള്‍ അഞ്ച് ലിറ്റര്‍ സംസം നാട്ടിലേക്ക് കൊണ്ടു പോവാം.

Other News in this category



4malayalees Recommends