സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം; പ്രയോഗിച്ചത് സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍

സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം;   പ്രയോഗിച്ചത് സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍

സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വിമാനത്താവളങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ ഡ്രോണുകള്‍ സൗദി നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബ്ഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ പൗരന്‍മാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണെന്ന് അറബ് സഖ്യസേനയുടെ വക്താവായ കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ആഭ്യന്തര - അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഇവര്‍ ഭീഷണിയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചു.

Other News in this category



4malayalees Recommends