മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.
കൂടെ ജോലി ചെയ്യുന്നയാള്‍ ഉടന്‍ സ്‌പോണ്‍സറെ അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുറിവില്‍ 12 തുന്നലിട്ടു. ശേഷം റൂമില്‍ തിരിച്ചെത്തി വിശ്രമിക്കുന്നത് കണ്ടിട്ടാണ് കൂടെയുള്ളയാള്‍ ഡ്യൂട്ടിക്ക് പോയത്. മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോള്‍ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ സജീവ് നാട്ടില്‍ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയില്‍ പോയതും എല്ലാം പറഞ്ഞിരുന്നത്രേ. പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍ കൊണ്ടുപോകും. രണ്ട് വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ജൂണ്‍ രണ്ടിന് നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുല്‍ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഷിബിന, മക്കള്‍: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങള്‍: അന്‍സര്‍, നൗഷാദ്, നവാബ്, നവാസ്, താഹിറ, സഫാറൂനിസ, വാഹിദ.