Saudi Arabia

തൊഴിലാളികളെ വെയിലത്ത് പണി എടുപ്പിക്കരുത് ;നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ പിഴ
കടുത്ത ചൂടിലേക്ക് നീങ്ങുമ്പോള്‍ തൊഴില്‍ നിയമം ശക്തമാക്കി സൗദി അറേബ്യ. ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. കടുത്ത ചൂടുള്ള സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.  ഉച്ച 12 മുതല്‍ മൂന്നുവരെ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 റിയാലാണ് ഭരണകൂടം പിഴയിടുക.  നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാനങ്ങളുടെ പിഴ സംഖ്യ ഇരട്ടിയാക്കും. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം സര്‍ക്കാര്‍

More »

13ാം വയസ്സില്‍ അറബ് വിപ്ലവത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയില്‍ പങ്കെടുത്തതിന് അറസ്റ്റിലായ കൗമാരക്കാരന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സൗദി
2011ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന് 13ാം വയസില്‍ അറസ്റ്റിലായ മുര്‍തസ ഖുറൈറിസിന് സൗദി വധശിക്ഷ നല്‍കാനൊരുങ്ങുന്നു. 2015ല്‍ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുര്‍തസ 2015 മുതല്‍ ജയിലിലാണ്. ഇപ്പോള്‍ 18 വയസാണ്

More »

മോഷണക്കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദി കോടതി ഉത്തരവ്
മോഷണക്കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവ്. ഭക്ഷണശാലയില്‍ നിന്നും പണം കാണാതായ കേസിലാണ് ആലപ്പുഴ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. 110000 റിയാലായിരുന്നു കാണാതായത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് യുവാവ്. തുക മോഷണം പോയതായി ഭക്ഷണശാല അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്

More »

സൗദിയില്‍ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിനു നിയന്ത്രണം.
സൗദിയില്‍ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിനു നിയന്ത്രണം. നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമമാണ് പ്രാബല്ല്യത്തിലായത്. നേരത്തെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി വിവരം

More »

2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് സൗദി
എണ്ണക്കമ്പനിയായ സൗദി അരാംകൊ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡണ്ടും സി ഇ ഓ യുമായ അമീന്‍ അല്‍ നാസിര്‍ പറഞ്ഞു. പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും. വിപണിയുടെ വശ്യത്തിനു അനുസൃതമായി എണ്ണ, ഗ്യാസ് ഉല്‍പ്പന്ന തോത് നിര്‍ണയിക്കേണ്ടതും കരുതല്‍ ഉല്‍പ്പാദന ശേഷി

More »

സൗദിയില്‍ സര്‍ക്കാര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം
സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരിട്ടത്.  ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം, സര്‍ക്കുലര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

More »

സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി
സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി. 2023ഓടെപദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. 2023 ഓടെ സ്വകാര്യ മേഖലയില്‍ 5,61,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു. എന്നാല്‍ ഇത് ഏതെല്ലാം മേഘലകളിലാണ്

More »

വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം ; ഉന്നത തസ്തികകളില്‍ പദ്ധതി വിപുലമാക്കും
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച

More »

സൗദിയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു
റിയാദിന് വടക്ക് സുല്‍ഫിയിലെ ഇന്റലിജിന്‍സ് സെന്ററിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭീകരര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിന്റെ പ്രധാന ഗേറ്റ് തകര്‍ത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.എന്നാല്‍ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി