സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി

സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി
സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി. 2023ഓടെപദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. 2023 ഓടെ സ്വകാര്യ മേഖലയില്‍ 5,61,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു. എന്നാല്‍ ഇത് ഏതെല്ലാം മേഘലകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

സ്വകാര്യ മേഖലക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശി വല്‍ക്കരണം ഉയര്‍ത്തുന്നതിനും തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വദേശികളെ പ്രാപ്തരാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

കൂടാതെ സ്വദേശി യുവതിയുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നുണ്ട്.

ജോലിയില്‍ നിയമിച്ച ശേഷം സ്വദേശികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിനും തൊഴിലവസരം ഉറപ്പു നല്‍കുന്ന പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മാനവ ശേഷി വികസന നിധിയുമായി തൊഴില്‍ മന്ത്രാലയം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends