Indian

നടക്കാന്‍ പോയി വഴിയില്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് ജഡ്ജിയുടെ അവസ്ഥയാകും ; ഹിജാബ് വിധിയില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധ ഭീഷണി
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുള്‍പ്പടെയുള്ളവര്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. അഡ്വക്കേറ്റ് ഉമാപതിയാണ് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസ് അവസ്തിയുള്‍പ്പടെയുള്ളവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് വീഡിയോ തനിക്ക് ലഭിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ജാര്‍ഖണ്ഡ് ജഡ്ജി കൊല്ലപ്പെട്ട സംഭവത്തെ സൂചിപ്പിച്ചാണ് ഇയാള്‍ ചീഫ് ജസ്റ്റിസിനെതിരെയും വധഭീഷണി മുഴക്കിയിരിക്കുന്നത്. കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ പ്രഭാത നടത്തം ഏത് വഴിയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വീഡിയോയില്‍ ഇയാള്‍ പരാമര്‍ശിക്കുന്നു.

More »

ബൈക്കില്‍ നമ്പറില്ല, പകരം എംഎല്‍എയുടെ കൊച്ചുമകനെന്ന ബോര്‍ഡ് മാത്രം: അവിവാഹിതനായ എംഎല്‍എയുടെ 'ചെറുമകനെ' കണ്ടെത്തി സോഷ്യല്‍മീഡിയ
വാഹന നമ്പറിന് പകരം നമ്പര്‍ പ്ലേറ്റില്‍ നാഗര്‍കോവില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് പതിച്ച് ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ പൊക്കി സോഷ്യല്‍ ലോകം. നാഗര്‍ കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുള്ളത്.ബൈക്കും അതിലിരിക്കുന്ന യുവാവിന്റെയും ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ

More »

നാട്ടിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ യുക്രൈന്‍ സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിക്കുന്നു ; തുടര്‍ പഠനം അനിശ്ചിതത്വത്തിലായിരിക്കേ ആശങ്കയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ഫീസ് അടക്കാന്‍ യുക്രൈന്‍ സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഫീസ് അടക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്. ഈ ഘട്ടത്തില്‍ യുക്രൈന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം

More »

സന്തോഷത്തില്‍ ഇന്ത്യയുടെ സ്ഥാനം 136; പട്ടിണിയില്‍ 101, താമസിക്കാതെ വെറുപ്പിന്റെ പട്ടികയില്‍ ഒന്നാമതാവുമെന്ന് രാഹുല്‍ ഗാന്ധി
ലോകത്തിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ താമസിക്കാതെ തന്നെ ഒന്നാമതെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യ 136ാം സ്ഥാനത്താണ് ഉള്ളത്. സന്തോഷത്തിന്റെയും പട്ടിണിയുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനം വിശകലനം ചെയ്തു കൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ

More »

'അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു'; എബിവിപി മുന്‍ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍. 2020ല്‍ നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. അയല്‍ക്കാരിയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അയല്‍ക്കാരിയായ സ്ത്രീയുമായി നിലനിന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഇയാള്‍ വാതിലില്‍ മൂത്രമൊഴിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീടിന്റെ

More »

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വര്‍ഷം തടവ് ശിക്ഷ
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന്  15 വര്‍ഷം തടവ് വിധിച്ച്  കോടതി.  തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മഹിളാ കോടതിയാണ് സെന്നീര്‍ക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം.  സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്‍. 2018 ജൂലൈ മാസത്തിലാണ്

More »

ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാം ; ബിജെപി നേതാവ്‌
 ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാമെന്ന വിദ്വേഷ പ്രതികരണവുമായി ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അവരെ കുറ്റപ്പെടുത്തുന്നതിലും ജുഡീഷ്യറിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതിലും വലിയ അര്‍ത്ഥമില്ലെന്നും

More »

രണ്ടാംവട്ടം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍ ; നേതൃ മാറ്റത്തിന് സമ്മര്‍ദ്ദം ശക്തമാക്കി
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍. കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ, ജനാര്‍ദ്ധന്‍ ദ്വിവേദി എന്നിവരടങ്ങുന്ന സംഘം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം ചേരുന്നത്. ഇന്ന് കാലത്ത് രാഹുല്‍ഗാന്ധിയുമായി ഹൂഡ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയുമായി

More »

പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം ; ഭര്‍ത്താവ് അറസ്റ്റില്‍
പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ സമയത്താണ്

More »

ഓര്‍ഡര്‍ വൈകിയതിന് അധിക്ഷേപം; ചെന്നൈയില്‍ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പവിത്രന്‍ (19) ആണ് മരിച്ചത്. യുവാവിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍