Indian
'ഭാരത് ജോഡോ യാത്ര'യ്ക്കിടെ തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി കോണ്‍ഗ്രസ് നേതാവ്. മുന്‍ കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് മുംബൈ മുന്‍ അധ്യക്ഷനുമായ സീഷാന്‍ സിദ്ദിഖാണ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കാണണമെങ്കില്‍ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാന്റെ ആരോപണം. 'ഭാരത് ജോഡോ യാത്ര' മഹാരാഷ്ട്രയിലെ നന്ദേഡില്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ ടീം അംഗങ്ങളില്‍ ഒരാള്‍ യാത്രയില്‍ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുല്‍ ഗാന്ധിയെ കാണാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കാര്യമാക്കിയില്ല. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളവര്‍ പാര്‍ട്ടിയെ
മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണന്‍ അറസ്റ്റില്‍. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍
അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള അഗ്‌നിക്കാവടിയും ശൂലക്കാവടിയും ദക്ഷിണേന്ത്യയില്‍ സാധാരണ സംഭവങ്ങളാണ്. എന്നാല്‍ ഇത്തരം ആചാരഅനുഷ്ഠാനങ്ങള്‍ക്കെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നുവരാറുണ്ട്. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിക്കാവടിയില്‍ പങ്കെടുത്താല്‍ ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍
തമിഴ്നാട്ടില്‍ ആറ് ദിവസം മുമ്പ് മരിച്ച വ്യക്തിക്ക് രണ്ട് മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്തി. മരിച്ച വ്യക്തിയുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യത്യസ്തമായ രണ്ട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്റെ (ബാലസുബ്രഹ്മണ്യന്‍ 55) ശവസംസ്‌കാര ചടങ്ങുകളാണ് ഹൈന്ദവ ഇസ്ലാമിക
ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക് ഇത് ബാധകമാണ്. വരുമാനത്തിന്റെ 10 ശതമാനം സര്‍ക്കാരിനാണ്. എന്നാല്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ക്ഷേത്ര വരുമാനം ദുരുപയോഗം ചെയ്യുമെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസിന് ഹിന്ദുത്വ വിരുദ്ധ നയമാണെന്നും ബിജെപി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായും യുപി കോണ്‍ഗ്രസ് നേതാവ് അജയ് റായിയെ അര്‍ജുനനായും ചിത്രീകരിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാണ്‍പൂരിലാണ് ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധ വേളയില്‍ തേര്
കോണ്‍ഗ്രസിന്റെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആദായ നികുതി വകുപ്പ് 65 കോടി പിന്‍വലിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി ട്രഷറല്‍ അജയ് മാക്കന്‍. ദേശീയ പാര്‍ട്ടികള്‍ ആദായ നികുതി അടക്കുന്നത് സാധാരണമാണോയെന്ന് അജയ് മാക്കന്‍ ചോദിച്ചു. ബിജെപിയോ കോണ്‍ഗ്രസോ ആദായ നികുതി അടക്കേണ്ടതില്ല. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും 210 കോടി നികുതി
ഗോത്രവര്‍ഗക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാഗരഹോളെ കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറും ഡ്രൈവറുമായ ശ്രീകാന്ത് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഫെബ്രുവരി 2ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ബംഗളൂരുവില്‍ സ്വകാര്യ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന നെല്ലുര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗ്രാമത്തിലേക്ക്
തമിഴ്നാട്ടില്‍ 17 വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിയെ കോളജ് വിദ്യാര്‍ത്ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിയായ പേരറശന്‍ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.