ക്യാമ്പസില്‍ അയോധ്യ പ്രതിഷ്ഠ ആഘോഷം സംഘടിപ്പിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ; മലയാളി വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്‍

ക്യാമ്പസില്‍ അയോധ്യ പ്രതിഷ്ഠ ആഘോഷം സംഘടിപ്പിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ; മലയാളി വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്‍
മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണന്‍ അറസ്റ്റില്‍. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി.

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. ക്യാമ്പസില്‍ അയോധ്യ പ്രതിഷ്ഠ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.

Other News in this category4malayalees Recommends