യൂണിഫോമില്‍ അഗ്‌നിക്കാവടി തുള്ളി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് ഡിപ്പാര്‍ട്ട്‌മെന്റ്

യൂണിഫോമില്‍ അഗ്‌നിക്കാവടി തുള്ളി പൊലീസ്; ദൃശ്യങ്ങള്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് ഡിപ്പാര്‍ട്ട്‌മെന്റ്
അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള അഗ്‌നിക്കാവടിയും ശൂലക്കാവടിയും ദക്ഷിണേന്ത്യയില്‍ സാധാരണ സംഭവങ്ങളാണ്. എന്നാല്‍ ഇത്തരം ആചാരഅനുഷ്ഠാനങ്ങള്‍ക്കെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നുവരാറുണ്ട്. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിക്കാവടിയില്‍ പങ്കെടുത്താല്‍ ?

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ തീക്കനലിലൂടെ നഗ്‌നപാതരായി നടക്കുന്നതാണ് വീഡിയോ. തെലങ്കാന നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. നാര്‍ക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ശ്രീ പാര്‍വതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പൊലീസ് ഉദ്യോഗസ്ഥര്‍ നടക്കുന്നതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends