'ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം കര്‍ണാടക സര്‍ക്കാരിന്'; ബില്ലിനെതിരെ ബിജെപി

'ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം കര്‍ണാടക സര്‍ക്കാരിന്'; ബില്ലിനെതിരെ ബിജെപി
ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക് ഇത് ബാധകമാണ്. വരുമാനത്തിന്റെ 10 ശതമാനം സര്‍ക്കാരിനാണ്. എന്നാല്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ക്ഷേത്ര വരുമാനം ദുരുപയോഗം ചെയ്യുമെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസിന് ഹിന്ദുത്വ വിരുദ്ധ നയമാണെന്നും ബിജെപി പറഞ്ഞു. എന്നാല്‍ ബിജെപി വിമര്‍ശനം തള്ളി ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി.

ഈ ബില്ലിലൂടെ കോണ്‍ഗ്രസ് കാലിയായ ഖജനാവ് നിറയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര യെദിയൂരപ്പ പറഞ്ഞു. ' എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് മാത്രം വരുമാനം ശേഖരിക്കുന്നത്, മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിലേത് ശേഖരിക്കുന്നില്ല. എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളെ മാത്രം കണ്ണുവയ്ക്കുന്നത്'. ബിജെപി എക്‌സില്‍ കുറിച്ചു.

Other News in this category4malayalees Recommends