യുദ്ധ വേളയില്‍ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധിയും യോദ്ധാവായ അര്‍ജുനനായി അജയ് റായിയെയും; പോസ്റ്ററുമായി യുപി കോണ്‍ഗ്രസ്

യുദ്ധ വേളയില്‍ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധിയും യോദ്ധാവായ അര്‍ജുനനായി അജയ് റായിയെയും; പോസ്റ്ററുമായി യുപി കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനായും യുപി കോണ്‍ഗ്രസ് നേതാവ് അജയ് റായിയെ അര്‍ജുനനായും ചിത്രീകരിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാണ്‍പൂരിലാണ് ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കുരുക്ഷേത്ര യുദ്ധ വേളയില്‍ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധിയും യോദ്ധാവായ അര്‍ജുനനായി അജയ് റായിയെയും ആണ് ചിത്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ശുക്ലയാണ് ഈ പോസ്റ്ററിന് പിന്നില്‍. ആധുനിക കാലത്തെ ശ്രീകൃഷ്ണന്റെ അവതാരമായാണ് രാഹുല്‍ ഗാന്ധിയെ കാണുന്നതെന്നാണ് ശുക്ല പറഞ്ഞത്.

'ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍, പാണ്ഡവരോടുള്ള കൗരവരുടെ ശത്രുതയെ പ്രതിരോധിച്ചതുപോലെ അദ്ദേഹത്തിന്റെ ഉദ്ദേശവും ശുദ്ധമാണ്. അന്ന് ശ്രീകൃഷണന്‍ സ്‌നേഹത്തിന്റെ സന്ദേശമാണ് പകര്‍ന്നത്. അതുപോലെ ഈ കലിയുഗത്തില്‍ രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നു. അജയ് രത്ജി തന്റെ അരികില്‍ നിന്ന് ബിജെപിയെ നേരിടാന്‍ തയ്യാറായ അര്‍ജുനന്റെ വേഷം അവതരിപ്പിക്കുന്നു, അദ്ദേഹത്തെ അങ്ങനെയാണ് പോസ്റ്ററുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്'. ശുക്ല പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര ഘണ്ടാകര്‍ വഴിയാണ് കടന്ന് പോകുക. സ്ഥലത്ത് രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Other News in this category



4malayalees Recommends