പതിനേഴുകാരിക്ക് പീഡനം ; ഒത്തുതീര്‍പ്പാക്കാന്‍ പിതാവ് പണം ആവശ്യപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പതിനേഴുകാരിക്ക് പീഡനം ; ഒത്തുതീര്‍പ്പാക്കാന്‍ പിതാവ് പണം ആവശ്യപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഗോത്രവര്‍ഗക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാഗരഹോളെ കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറും ഡ്രൈവറുമായ ശ്രീകാന്ത് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഫെബ്രുവരി 2ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

ബംഗളൂരുവില്‍ സ്വകാര്യ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന നെല്ലുര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇതു കണക്കിലെടുത്ത് പ്രതി പെണ്‍കുട്ടിയുമായി സംസാരിക്കുകയും ഉയര്‍ന്ന ശമ്പളത്തില്‍ പുതിയ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപ പ്രദേശത്ത് ജോലി ചെയ്തുവരികയായിരുന്ന ചിലര്‍ ഇരുവരേയും ശ്രദ്ധിക്കുകയും വീഡിയോയും ഫോട്ടോയും പകര്‍ത്തുകയുമായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ചെയ്യപ്പെട്ടപ്പെട്ടെന്ന വിവരം കുടുംബം അറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുമെന്നും എട്ടു ലക്ഷം രൂപ നല്‍കണമെന്നും കുടുംബം പ്രതിയോടെ ആവശ്യപ്പെട്ടിരുന്നു.കേസ് ഇരു സംഘങ്ങളും തമ്മില്‍ നാലു ലക്ഷം രൂപ കരാര്‍ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 3.5 ലക്ഷം രൂപ പ്രതി കുടുംബത്തിന് കൈമാറിയിരുന്നു. 50000 തരാമെന്ന് പ്രതി വാക്കുനല്‍കിയെങ്കിലും നല്‍കിയില്ല. ഇതോടെ പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് പൊലീസില്‍ നിന്ന് പിതാവ് പ്രതിയോട് പണം ആവശ്യപ്പെട്ട വിവരം അറിയുകയും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Other News in this category4malayalees Recommends