Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ; 15ഓളം ഹൗസ് സര്‍ജന്‍മാരാണ് ലഹരി ഉപയോഗിക്കുന്നു ; പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴി
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ രോഗികളെ ഉള്‍പ്പടെയുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. 15ഓളം ഹൗസ് സര്‍ജന്‍മാരാണ് ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുന്നത്. ഇവരില്‍ പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴിയിലുണ്ട്. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍ എന്ന ഹൗസ് സര്‍ജനാണ് നിലവില്‍ ലഹരി ഉപയോഗത്തിനിടെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന ചോദ്യത്തിന് ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അക്വിലിന്റെ മറുപടി. അഞ്ചു പേരുടെ പേരുവിവരങ്ങളും പറഞ്ഞു. മൂന്നു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നെണ്ടെന്നും ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥി പറയുന്നു.

More »

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി ; ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്.  ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും രാഷ്ട്രീയ കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17

More »

ബോചെ പ്രണയ ലേഖനമത്സരം ഉദ്ഘാടനം ചെയ്തു
ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍,ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്കായി താന്‍ എഴുതിയ പ്രണയലേഖനം

More »

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മകന്റെ ആത്മഹത്യയില്‍ മനംനൊന്ത പിതാവ് മരുമകളുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു
ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് മരുമകളുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി(72)യാണ് മകന്‍ ആന്റോ(32)യുടെ വേര്‍പാടില്‍ ആത്മഹത്യ ചെയ്തത്. 2018ലായിരുന്നു ആന്റോയും നിയയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും

More »

ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി
വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് പള്ളി സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു സഭാവിശ്വാസിയല്ലെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്. കൊട്ടാരക്കരയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കഴിഞ്ഞ ദിവസം മാത്യു

More »

നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്ന് മാഡം ഉണ്ടെന്ന് മനസിലായി ; വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. 'പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും

More »

റൂമിന് ഒരു ദിവസം വാടക പതിനായിരം ; ഹെലികോപ്ടറില്‍ യാത്ര ; ലീഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ പി കെ ഫിറോസും മുനവറലി തങ്ങളും നടത്തിയത് ധൂര്‍ത്തെന്ന് വിമര്‍ശനം
മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും പോയത് ഹെലികോപ്ടറില്‍. ഇരുവരുടെയും ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പിരിവെടുത്തും സംഭാവന വാങ്ങിയും സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതിന് ശേഷം ഇത്രയും

More »

സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍; ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും ; മോദിയ്‌ക്കെതിരെ ഹരീഷ് പേരടി
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സാങ്കേതിക വിദ്യ തടസപ്പെട്ടപ്പോള്‍ വിഷയത്തില്‍ ഒന്നും സംസാരിക്കാനാകാതെ തപ്പിതടയുന്ന മോദിക്ക് വന്‍ തോതില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച്

More »

കൊല്ലത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം ജില്ലയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോ തുരുത്തിലാണ് സംഭവം. മണ്‍ട്രോ തുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75)ഭാര്യയെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് നിഗമനം. വീടിന് അകത്ത് മുറിയില്‍ തൂങ്ങി നിന്ന നിലയിലാണ് പുരുഷോത്തമനെ

More »

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. 'കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. 10 കൊല്ലം

തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴില്‍ സമ്മര്‍ദ്ദം

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയത്ത് വയറുവേ?ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണ?ഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണ?ഗര്‍ഭിണിയാണെന്ന്

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ

ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും; പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ്

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം

വിദേശത്തു നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കര്‍ശനം ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍

നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടന്‍ പുറത്തുവിടും.