സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി ; ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി ; ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും രാഷ്ട്രീയ കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. ഒമിക്രോണ്‍ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമിക്രോണ്‍ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. പോസ്റ്റ് കോവിഡ് രോഗങ്ങള്‍ ഒമിക്രോണിലും കാണാന്‍ സാധിക്കും.

ക്ലസ്റ്റര്‍ രൂപപ്പെടല്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഈ മാസം 1508 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രോഗം വന്നു. മരുന്ന് ക്ഷാമമെന്നത് വ്യാജപ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിന് ഫലപ്രദമല്ല. ഒമിക്രോണ്‍ നാച്വറല്‍ വാക്‌സിനാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.



Other News in this category



4malayalees Recommends