Spiritual

ലണ്ടന്‍: കാദോഷ് മരിയന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ യു കെ യില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ക്ക് ബെര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ഡോ. അലക്‌സ് വടക്കുംതല ലണ്ടനില്‍ എത്തിചേര്‍ന്നു. കൃപാസനം മരിയന്റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടില്‍ ഇന്ന് മാഞ്ചസ്റ്ററില്‍ വന്നെത്തും. ബര്‍മിങ്ങാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തില്‍, ദിവ്യസുതന്‍ നല്‍കുന്ന അനുഗ്രഹങ്ങളെ

ലണ്ടന്‍: കാദോഷ് മരിയന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ യു കെ യില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ ബെര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും, എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററിലും വെച്ച് നടത്തപ്പെടും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 2 ,3 തീയതികളിലും, എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററില്‍ ആഗസ്റ്റ് 6,7

വാത്സിങ്ങ്ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ നസ്രേത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരത്തിലധികം മരിയഭക്തര്‍ തീര്‍ത്ത തീര്‍ത്ഥാടനം മരിയോത്സവവും ഭക്തിസാന്ദ്രവുമായി. ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥടനത്തിനും, തിരുന്നാള്‍ കുര്‍ബ്ബാനക്കും മുഖ്യ കാര്‍മ്മികനായി നേതൃത്വം

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് വാത്സിങ്ങാം തീര്‍ത്ഥാടനവും തിരുന്നാളും മറ്റന്നാള്‍ (ജൂലൈ 19 ശനിയാഴ്ച) നടക്കും. ജൂബിലി വര്‍ഷത്തിലെ പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ ഒഴുകിയെത്തുന്ന മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തത്തോടെ കൊടി തോരണങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി

അനൈക്യവും അസ്വസ്ഥതയും നിറഞ്ഞ മലങ്കര സഭയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും വാഹകനായി കടന്നുവന്ന സന്യസാവര്യനായ ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 72ാം ഓര്‍മ്മ പെരുന്നാള്‍ ജൂലൈ മാസം 15ാം തിയതി വന്ദ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തില്‍വച്ച് മലങ്കര സഭാ മക്കള്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടുകയാണ്. ധന്യന്‍ മാര്‍

വാത്സിങ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷ തീര്‍ത്ഥാടനങ്ങളുടെ ഭാഗമായി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതാമത് വാത്സിങ്ഹാം തീര്‍ത്ഥാടനം കൂടുതല്‍ പ്രൗഢിയോടും ആഘോഷപൂര്‍വ്വവും ഭക്തിപുരസ്സരവും ജൂലൈ 19 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുമെത്തുന്ന പതിനായിരത്തിലധികം

റാംസ്ഗേറ്റ് : ആഗോളതലത്തില്‍ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിന്‍സന്‍ഷ്യല്‍ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചന്‍ വീ സി നയിക്കുന്ന ഏകദിന കണ്‍വെന്‍ഷന്‍ ജൂലൈ 13 നു ശനിയാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മാസ്സ് സെന്ററിയിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മിഷണ്‍ ഡയറക്ടര്‍ റവ: ഫാ:ജോo മാത്യു തിരുനാള്‍ കൊടിയുയര്‍ത്തി തിരുനാളിനു തുടക്കം കുറിച്ചു. തുടര്‍ന്ന് റവ :ഫാ : ജിനോ അരിക്കാട്ടിന്റെ മുഖ്യകാര്‍മിക ത്തില്‍ തിരുനാള്‍ കുര്‍ബാനയും, വചന സന്ദേശം നല്‍കുയുമുണ്ടായി.തിരുനാള്‍ കുര്‍ബാനക്കു ശേഷം നടന്ന പ്രദക്ഷീണം, കഴുന്ന്

വാത്സിങ്ഹാം : ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒമ്പതാമത് മരിയന്‍