Cinema

പ്രാദേശിക ഭാഷകളില്‍ അഭിനയിക്കില്ലെന്ന് ജോണ്‍ എബ്രഹാം; വിമര്‍ശനവുമായി ആരാധകര്‍
തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് നടന്‍ ജോണ്‍ ഏബ്രഹാം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ എബ്രഹാമും ഒരു തെലുങ്കു ചിത്രത്തില്‍ വില്ലനായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. താന്‍ പ്രാദേശിക ഭാഷാചിത്രത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു ജോണിന്റെ മറുപടി. ഞാന്‍ ഹിന്ദി നടനാണ്. മറ്റുള്ള ഭാഷകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹതാരമായി വേഷമിടാന്‍ താല്‍പര്യമില്ല. അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാന്‍ മറ്റുള്ള നടന്‍മാര്‍ ചെയ്യുന്നത് പോലെ തെലുങ്കിലോ പ്രാദേശിക ഭാഷകളിലോ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല ജോണ്‍ എബ്രഹാം

More »

ഒരുപാട് നേരം ശ്രമിച്ചിട്ടും എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല, അവസാനം ഞാന്‍ സംവിധായകനോട് എനിക്ക് പറ്റില്ലെന്ന് പറഞ്ഞു ; ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ഷോബി തിലകന്‍
പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റാണ് ഷോബി തിലകന്‍. ഒരോ വര്‍ക്കുകളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്ന അദ്ദേഹം താന്‍ ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. ചെസ്സ് സിനിമയില്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട് ശരിയായില്ലെന്നും ഒരുപാട് നേരം ശ്രമിച്ചിട്ടും ലിപ് സിങ്കാക്കാനായില്ലെന്നും ഷോബി പറഞ്ഞു. 'ആശിഷ്

More »

ഇലക്ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി മഞ്ജുവാര്യര്‍
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറിന് ഇനി ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തം. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര

More »

സിനിമയിലഭിനയിക്കുന്നവര്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ല: കൃഷ്ണ
സിനിമയില്‍ അവസരം കിട്ടാതിരുന്ന സമയത്ത് സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ. ബിഹൈന്‍ഡ്വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്. സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയില്‍

More »

ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്തു ചാടണോ, വീട്ടില്‍പോയി കണ്ടതല്ല; വിശദീകരണവുമായി രഞ്ജിത്ത്
നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ചലച്ചിത്രഅക്കാദമി ചെയര്‍മാനും, സംവിധായകനുമായ രഞ്ജിത്ത്. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. മധുപാലിനും തനിക്കുമുള്ള തിയേറ്റര്‍ ഉടമകളുടെ അനുമോദന ചടങ്ങിലാണ് സംബന്ധിച്ചത്. സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനാകില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ തന്നിട്ടുണ്ടെന്നും

More »

സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ല, അത് ദോഷകരമായി ബാധിച്ചിട്ടുണ്ട് ; സായ് കുമാര്‍
സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചാണ് സായ് കുമാര്‍ മനസ്സുതുറന്നിരിക്കുന്നത്. സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അത് തനിക്ക് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സായ് കുമാര്‍. 'മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍

More »

വിവാഹ ജീവിതത്തിലെ ആ പ്രശ്‌നങ്ങളാണ് അവന്റെ കരിയര്‍ പോലും നശിപ്പിച്ചത്, അത് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് സംഭവിച്ച തെറ്റ്; ത്യാഗരാജന്‍
കരിയറില്‍ തിളങ്ങി നിന്ന കാലത്ത് തന്നെ പൊടുന്നനെ പ്രശാന്ത് സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയാണ് പ്രശാന്തിന്റെ കരിയറും നശിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ, ആദ്യമായി മകന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നാണ് പിതാവ് ത്യാഗരാജന്‍ പറയുന്നത്. എനിക്ക് പ്രശാന്തിനോട് ഒരു മകന്‍

More »

രജിഷയുടെ ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു,എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു അന്ന് പറഞ്ഞത് ; സിദ്ദിഖ് പറയുന്നു
നടി രജിഷ വിജയനോട് തനിക്ക് ബഹുമാനം തോന്നിയ സന്ദര്‍ഭത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സിദ്ദിഖ് . രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍

More »

തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍: സായ് കുമാര്‍
തന്നെയും ബിന്ദു പണിക്കരേയും പറ്റി പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് സായ് കുമാര്‍. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സായ് കുമാര്‍ പറഞ്ഞു.  'ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ്

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ