Qatar

ഖത്തറില്‍ ഇനി എല്ലായിടത്തും ശരീര താപനില പരിശോധനയില്ല
കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍  കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില  പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും. പുതിയ അറിയിപ്പ് പ്രകാരം ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി ശരീര താപനില പരിശോധന ആവശ്യമുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ കോവിഡ് രോഗ വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ നാലാം ഘട്ടം നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം പൊതു സ്ഥലങ്ങളിലെ

More »

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര

More »

ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 132ഓളം പേര്‍ പിടിയില്‍
ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 132ഓളം പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ തിരക്കില്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ഇത്തരം നിയമലം്ഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ. കൂടാതെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് ഒരാളെയും

More »

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് നടപടി
ഖത്തറില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള  സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 39 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള  ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്!ക്

More »

ഖത്തറിലേക്ക് യാത്ര ചെയ്യാനായി പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം
ഒക്ടോബര്‍ ആറ് മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക അക്‌നോളഡ്ജ്‌മെന്റ് ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അണ്ടര്‍ടേക്കിങ് അക്‌നോഡ്ജ്‌മെന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ട പകര്‍പ്പ് കൈയ്യില്‍ കരുതണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വിസയുള്ളവരും സന്ദര്‍ശകരുമുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത്

More »

ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി
ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന 11 വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ക്കും പ്രവേശിക്കാം.  12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍

More »

ഖത്തറിലെ സ്‌കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകലിലെത്തി പഠനം തുടരാം
ഖത്തറിലെ സ്‌കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ഒക്‌ടോബര്‍ മൂന്ന് ഞായറാഴ്ച മുതലായിരിക്കും മാറ്റങ്ങള്‍ നടപ്പിലാവുക. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി ശേഷിയില്‍ തന്നെ

More »

ഖത്തറില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു
ഖത്തറില്‍ കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍  മാസ്‌ക് നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്!ദുല്‍ അസീസ് അല്‍ ഥാനിയുടെ

More »

ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ് കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ് കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൈട്രാക്‌സ് 'എയര്‍ലൈന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡാണ് വീണ്ടും ഖത്തര്‍ എയര്‍വേയ്‌സിനെ തേടിയെത്തിയത്. ആറ് തവണ ഈ പുരസ്‌കാരം നേടുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി.  വിമാനസര്‍വീസ് രംഗത്തെ ഗുണമേന്മയും മികവും മാനദണ്ഡമാക്കിയാണ്

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്