Qatar

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം ; നടപടി ശക്തമാക്കാന്‍ ഖത്തര്‍
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു.  ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള!് സജ്ജീകരിച്ചത്. റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും, നടപടി സ്വീകരിക്കുകയും ചെയ്യും  

More »

ലബനനില്‍ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തര്‍ നിര്‍ത്തിവെക്കുന്നു
ലബനനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മല്ലിയില, പുതിന, പാഴ്‌സലി, തൈം, പാഴ്സ്ലി, മൊലോകിയ തുടങ്ങി ഭക്ഷ്യ ഇലകളുടെ ഇറക്കുമതിക്കാണ് ഭക്ഷ്യമന്ത്രാലയം നിരോധനമേര്‍പ്പെടുത്തുന്നത്. സാംപിള്‍ പരിശോധനകളില്‍ കൂടിയ അളവില്‍ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം ഏഴ് മുതല്‍ ലബനനില്‍ നിന്നും ഇത്തരം പച്ചക്കറികള്‍ ഇറക്കുമതി

More »

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാര്‍ബണ്‍ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും

More »

ഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി കരാറൊപ്പിട്ടു. രാജ്യത്തുള്ള അപാര്‍ട്ട്‌മെന്റുകളും വില്ലകളും കാണികളുടെ താമസത്തിനായി ക്രമീകരിക്കുന്ന ചുമതലയാണ് അക്കോറിന്. ഖത്തറിലെ ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അക്കോറുമായി

More »

ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും
ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും 'തുല്യ പൗരത്വം' ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് നടന്ന ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ ചില ഗോത്രവിഭാഗങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് പൗരത്വനിയമം ഭേദഗതി ചെയ്യുന്ന തീരുമാനത്തിലേക്ക് അമീറിനെ

More »

ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും
ലോകത്ത് നിരവധി ആരാധകരുള്ള ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും. ദി സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ബെക്കാമുമായുള്ള കരാര്‍ തുകയുടെ കണക്ക് പര്‍വ്വതീകരിച്ചതാണെന്നും റിപോര്‍ട്ടുണ്ട്.   150 ലക്ഷം യൂറോയ്ക്കാണ് ബെക്കം ഖത്തര്‍ ലോക കപ്പ് സംഘാടകരുമായി കരാര്‍ ഒപ്പിട്ടത്

More »

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര യാത്രമാര്‍ഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സര്‍ട്ടിഫിക്കറ്റ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് പുതുതായി 83 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.  കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ്

More »

കായികപ്രേമികള്‍ക്ക് സുരക്ഷിതമായ ലോകകപ്പ് ; ലോകാരോഗ്യസംഘടനയും ഖത്തറും ഫിഫയും കൈകോര്‍ക്കുന്നു
കായികപ്രേമികള്‍ക്ക് സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘടനയും ഖത്തറും ഫിഫയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച മൂന്ന് വര്‍ഷം നീളുന്ന സംയുക്ത പദ്ധതിയില്‍ ലോകാരോഗ്യസംഘടനയും ഖത്തറും ഒപ്പുവെച്ചു.ആരോഗ്യപൂര്‍ണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേര്‍ന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്.  ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടന്ന

More »

ഖത്തറില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 79 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,275 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍  37 പേര്‍ സ്വദേശികളും 20 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 608 പേരാണ് ഖത്തറില്‍ ആകെ

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്