കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാര്‍ബണ്‍ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി നിര്‍മാതാക്കള്‍ കൂടിയായ ഖത്തര്‍ 2027 ഓടെ ഉല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ തീരുമാനിച്ചിരുന്നു. റിയാദില്‍ ചേര്‍ന്ന പശ്ചിമേഷ്യന്‍ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്കനുസൃതമായാണ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം

Other News in this category



4malayalees Recommends