ലബനനില്‍ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തര്‍ നിര്‍ത്തിവെക്കുന്നു

ലബനനില്‍ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തര്‍ നിര്‍ത്തിവെക്കുന്നു
ലബനനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മല്ലിയില, പുതിന, പാഴ്‌സലി, തൈം, പാഴ്സ്ലി, മൊലോകിയ തുടങ്ങി ഭക്ഷ്യ ഇലകളുടെ ഇറക്കുമതിക്കാണ് ഭക്ഷ്യമന്ത്രാലയം നിരോധനമേര്‍പ്പെടുത്തുന്നത്. സാംപിള്‍ പരിശോധനകളില്‍ കൂടിയ അളവില്‍ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം ഏഴ് മുതല്‍ ലബനനില്‍ നിന്നും ഇത്തരം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറില്‍ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെ തന്നെ കഴിക്കുന്ന ഇലകളാണിവ. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകള്‍ കര്‍ശനമാക്കിയത്.

ഭക്ഷ്യ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാരപരിശോധനയ്ക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends