Qatar

മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും പദ്ധതികളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും വിപുലമായ പദ്ധതികളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. പുതിയ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിനായി രൂപവല്‍ക്കരിച്ച ദേശീയ കമ്മിറ്റിയുടെ നാലാമത് യോഗമാണ് ദോഹയില്‍ ചേര്‍ന്നത്.  പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സഈദ് ബിന്‍ സമീഖ് അല്‍ മറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് കാര്യക്ഷമമായ രീതിയില്‍ നിയന്ത്രിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ പദ്ധതികളും ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാനും

More »

ഖത്തറില്‍ 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 62 പേര്‍ കൂടി രാജ്യത്ത് ഇന്നലെ രോഗമുക്തി നേടി. ആകെ 237,801 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 85 പേര്‍ സ്വദേശികളും 21 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കോവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ്

More »

ഖത്തറില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു
ഖത്തറില്‍ ഇന്ന് 134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 116 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,659 ആയി. രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍

More »

ഖത്തറില്‍ റോബോട്ടിനെ ഉപയോഗിച്ച് ആദ്യ പാന്‍ക്രിയാസ് ശസ്ത്രക്രിയ
റോബോട്ടിനെ ഉപയോഗിച്ചുള്ള ആദ്യ പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പൂര്‍ത്തിയാക്കി. മധ്യവയസ്‌കയായ സ്ത്രീയുടെ പാന്‍ക്രിയാസിലെ മുഴയാണ് റോബോട്ടിനെ ഉപയോഗിച്ച് നീക്കം ചെയ്തത്. ശസ്ത്രക്രിയ പരിപൂര്‍ണവിജയമായിരുന്നുവെന്നും, രോഗി സുഖംപ്രാപിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത വേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയെ സ്‌കാന്‍ ചെയ്തപ്പോള്‍

More »

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം ; നടപടി ശക്തമാക്കാന്‍ ഖത്തര്‍
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു.  ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള!് സജ്ജീകരിച്ചത്.

More »

ലബനനില്‍ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തര്‍ നിര്‍ത്തിവെക്കുന്നു
ലബനനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മല്ലിയില, പുതിന, പാഴ്‌സലി, തൈം, പാഴ്സ്ലി, മൊലോകിയ തുടങ്ങി ഭക്ഷ്യ ഇലകളുടെ ഇറക്കുമതിക്കാണ് ഭക്ഷ്യമന്ത്രാലയം നിരോധനമേര്‍പ്പെടുത്തുന്നത്. സാംപിള്‍ പരിശോധനകളില്‍ കൂടിയ അളവില്‍ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം ഏഴ് മുതല്‍ ലബനനില്‍ നിന്നും ഇത്തരം പച്ചക്കറികള്‍ ഇറക്കുമതി

More »

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാര്‍ബണ്‍ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും

More »

ഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി കരാറൊപ്പിട്ടു. രാജ്യത്തുള്ള അപാര്‍ട്ട്‌മെന്റുകളും വില്ലകളും കാണികളുടെ താമസത്തിനായി ക്രമീകരിക്കുന്ന ചുമതലയാണ് അക്കോറിന്. ഖത്തറിലെ ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അക്കോറുമായി

More »

ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും
ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും 'തുല്യ പൗരത്വം' ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് നടന്ന ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ ചില ഗോത്രവിഭാഗങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് പൗരത്വനിയമം ഭേദഗതി ചെയ്യുന്ന തീരുമാനത്തിലേക്ക് അമീറിനെ

More »

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍