ഖത്തറില്‍ 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 62 പേര് കൂടി രാജ്യത്ത് ഇന്നലെ രോഗമുക്തി നേടി. ആകെ 237,801 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 85 പേര് സ്വദേശികളും 21 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കോവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 239,752 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,340 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24,498 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,854,019 കോവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരാളെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.