ഖത്തറില്‍ റോബോട്ടിനെ ഉപയോഗിച്ച് ആദ്യ പാന്‍ക്രിയാസ് ശസ്ത്രക്രിയ

ഖത്തറില്‍ റോബോട്ടിനെ ഉപയോഗിച്ച് ആദ്യ പാന്‍ക്രിയാസ് ശസ്ത്രക്രിയ
റോബോട്ടിനെ ഉപയോഗിച്ചുള്ള ആദ്യ പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പൂര്‍ത്തിയാക്കി. മധ്യവയസ്‌കയായ സ്ത്രീയുടെ പാന്‍ക്രിയാസിലെ മുഴയാണ് റോബോട്ടിനെ ഉപയോഗിച്ച് നീക്കം ചെയ്തത്. ശസ്ത്രക്രിയ പരിപൂര്‍ണവിജയമായിരുന്നുവെന്നും, രോഗി സുഖംപ്രാപിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കടുത്ത വേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയെ സ്‌കാന്‍ ചെയ്തപ്പോള്‍ പാന്‍ക്രിയാസില്‍ മുഴ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 'ഡാവിഞ്ചി 11' എന്ന റോബോട്ടിക്ക് ഉപകരണം ഉപയോഗിച്ച് സാധാരണ ശസ്ത്രക്രിയയ്ക്ക് എടുക്കുന്നതിലും കുറഞ്ഞ സമയം കൊണ്ട് മുഴ നീക്കം ചെയ്യാന്‍ കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍ അഹമ്മദ് എലഫാന്തിയാണ് ശസ്ത്രക്രിയയുടെ മേല്‍നോട്ടം വഹിച്ചത്.

അധികം രക്തം നഷ്ടപ്പെടുത്താതെയും ഏറ്റവും സൂക്ഷ്മവും കൃത്യവുമായും ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതുമാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രത്യേകത.

Other News in this category



4malayalees Recommends