ഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍

ഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി കരാറൊപ്പിട്ടു. രാജ്യത്തുള്ള അപാര്‍ട്ട്‌മെന്റുകളും വില്ലകളും കാണികളുടെ താമസത്തിനായി ക്രമീകരിക്കുന്ന ചുമതലയാണ് അക്കോറിന്.

ഖത്തറിലെ ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അക്കോറുമായി 2022 അവസാനം വരെ നീളുന്ന കരാറൊപ്പിട്ടത്.

രാജ്യത്തെ മുഴുവന്‍ വീടുകളും അപാര്‍ട്ട്‌മെന്റുകളും വില്ലകളും ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങള്‍ ലോക കപ്പ് താമസത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

Other News in this category



4malayalees Recommends