Indian

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരനായി എത്തിയ 18 കാരന് ദാരുണാന്ത്യം
ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. മധുര ആവണിയാപുരത്താണ് സംഭവം.18കാരനായ ബാലമുരുകനാണ് ദാരുണമായി മരിച്ചത്. ബാലമുരുകന്റെ നെഞ്ചിലാണ് പാഞ്ഞെത്തിയ കാളയുടെ കുത്തേറ്റത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകന്‍ തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതിനിടെയാണ് അപകടം നടന്നത്. കാളയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റവും കൂടുതല്‍ കാളകളും മത്സരാര്‍ഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎല്‍എയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

More »

അഞ്ചുവര്‍ഷം കിടപ്പു രോഗി, കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്ത 55 കാരന്‍ നടന്നു, സംസാര ശേഷി തിരിച്ചുകിട്ടി ; പഠന വിധേയമാക്കാന്‍ മെഡിക്കല്‍ സംഘം
അഞ്ച് വര്‍ഷമായി കിടപ്പിലായ 55 കാരന്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലെ 55 കാരന്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് 55 കാരനായ ദുലാര്‍ചന്ദ് മുണ്ട കിടപ്പിലായത്. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാര്‍ത്ത

More »

മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ ; ആശുപത്രിയിലെ ഡോക്ടറേയും നഴ്‌സിനേയും അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ കണ്ടെടുത്ത് പൊലീസ്. വാര്‍ധയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളുമാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികള്‍

More »

വീട്ടുജോലിക്കാരും ഡ്രൈവര്‍മാരും ഡെലിവറി ജീവനക്കാരും ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ ഫൈന്‍ എന്ന് ബോര്‍ഡ് ; ഹൗസിംഗ് സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പില്‍ എഴുതി വെച്ചരിക്കുന്ന ബോര്‍ഡിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും എന്നാണ് ബോര്‍ഡ്. എന്നാല്‍, കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ

More »

ബന്ധുവീട്ടില്‍ നിന്ന് 70 രൂപ മോഷ്ടിച്ചു, മൂന്നാം ക്ലാസുകാരിയെ വായിലും തുടയിലും പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും  ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താല്‍ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം

More »

കോവിഡ് നിയന്ത്രണം കാറ്റില്‍ പറത്തി കുരങ്ങിന് ആയിരങ്ങള്‍ പങ്കെടുത്ത് സംസ്‌കാര ചടങ്ങ് ; വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് കുരങ്ങിന് രാജകീയ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് നാട്ടുകാര്‍. മധ്യപ്രദേശിലെ ദാലുപുരയിലാണ് ഗ്രാമീണര്‍ കുരങ്ങിന് വന്‍ സംസ്‌കാര ചടങ്ങൊരുക്കിയത്. ആയിരക്കണക്കിന് ഗ്രാമീണരാണ് കുരങ്ങിന് യാത്രാമൊഴി പറയാന്‍ തടിച്ചുകൂടിയത്.ഡിസംബര്‍ 29നാണ് രാജ്ഗഢ് ജില്ലയിലെ ദാലുപുരയില്‍ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായ കുരങ്ങ് ചത്തത്. ഇതില്‍ ദുഃഖിതരായ ഗ്രാമീണര്‍

More »

തെലങ്കാനയില്‍ വഴിയോരത്തെ വിഗ്രഹത്തിന്റെ ചുവട്ടില്‍ മനുഷ്യത്തല ഛേദിച്ച നിലയില്‍; പൊലീസ് കേസെടുത്തു
തെലങ്കാനയിലെ ഒരു വഴിയോര ആരാധനാലയത്തിലെ കാളി വിഗ്രഹത്തിന്റെ ചുവട്ടില്‍ ഒരു മനുഷ്യന്റെ ഛേദിച്ച തല ഇന്നലെ കണ്ടെത്തി.നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 30 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതായും തല കൊണ്ടുവന്ന് വിഗ്രഹത്തിന്റെ

More »

തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു ; 23 കാരിയായ യുവതിയും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു
തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. 23കാരി ജ്യോതികയും മൂന്ന് വയസ് പ്രായമുള്ള മകനുമാണ് മരിച്ചത്. മധുരയിലാണ് സംഭവം. ജ്യോതികയും അമ്മയും സഹോദരങ്ങളും അടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ചത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലെ

More »

നാലായിരം കടന്നു ഒമിക്രോണ്‍ രോഗികള്‍ ; പ്രതിദിന കേസുകള്‍ 1.8 ലക്ഷം പേര്‍ ; രാജ്യം മൂന്നാം തരംഗത്തിലേക്ക്
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ 1,79,723 ആയി. 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളില്‍ ഒമിക്രാണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 1,216 കേസുകള്‍. രാജസ്ഥാനില്‍ 529 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ

More »

അശ്രദ്ധയെന്ന പേരില്‍ കുറ്റപ്പെടുത്തലും പരിഹാസവും ; ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണ കുഞ്ഞിനെ അയല്‍ക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും അമ്മ സമ്മര്‍ദ്ദത്തില്‍, ഒടുവില്‍ ജീവനൊടുക്കി

ചെന്നൈയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര ; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുത്തു

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ