Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ; നിര്‍ണ്ണായകം
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട് കസ്റ്റംസിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി ഇ ഡി കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്. ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നാണ് ഇഡി

More »

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
യുവനടിയെ ബലാത്സഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി . കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുവിന്റെ വാദം. താനും നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെത്തുടര്‍ന്നുള്ള

More »

അന്ന് അബാദ് പ്ലാസയില്‍ വച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല ; പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി നല്‍കിയതെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങള്‍ പുറത്ത്. അബാദ് പ്ലാസയില്‍ വച്ച് ഗൂഢാലോചന നടത്തിയപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഓടി നടന്നത്? അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ദിലീപ്

More »

കേരളം ഇസ്ലാമിക രാജ്യമാകാന്‍ പോകുന്നുവെന്ന് പറഞ്ഞതും മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞതും വി എസ് ആണ്, ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്നു ; കെ എം ഷാജി
സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ദേശീയതലത്തില്‍ സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്ന ഒരുപാട് മുദ്രാവാക്യങ്ങള്‍ സംസ്ഥാനത്തെ സിപിഎം സൃഷ്ടിച്ചു വിടുന്നതാണെന്നും ആദ്യമായി ലവ് ജിഹാദ് എന്ന ആരോപണം ഉന്നയിച്ചത് ദക്ഷിണ കന്നഡയിലെ ഒരു ബിജെപി എംപിയാണ്. പക്ഷേ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുത്തതോടെയാണ് അതിന് ആധികാരികത വന്നതെന്നും അദ്ദേഹം

More »

അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും. വെറുതെ വിടരുതെന്ന മണിയുടെ പ്രസംഗത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് ; എം എം മണി വാ പോയ കോടാലി, ഭീഷണി പ്രസംഗം കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് ആരോപണം
എം എം മണി എംഎല്‍എക്ക് എതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടുക്കി ജില്ലയില്‍ ആസൂത്രിതമായി കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിന്റെ ഭീഷണി പ്രസംഗമെന്നും പരാതിയില്‍ പറയുന്നു. ശാന്തന്‍പാറയില്‍ സിപിഎം പൊതുയോഗത്തില്‍ എംഎം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് പരാതി

More »

ബിജെപി വിടുമെന്ന് വ്യാപക പ്രചരണം, 'സീറ്റ് കിട്ടാത്തതില്‍ പിണക്കം'; പ്രതികരണവുമായി സുരേഷ് ഗോപി
ബിജെപി വിടുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍. ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.  ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ

More »

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സ്വപ്ന സുരേഷ് ; നേരില്‍ കാണാന്‍ അനുമതി തേടി
സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സ്വപ്ന സുരേഷ്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും വ്യക്തമായ പങ്കുണ്ട്. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും എച്ച് ആര്‍ഡിഎസിനെയും ദ്രോഹിക്കുകയാണ്. കേസില്‍ പ്രധാന പങ്കുവഹിച്ചത് ജയശങ്കറാണ്. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ സ്വപ്ന കത്തിലൂടെ അനുമതിയും

More »

വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്റെ പിഴവ്, വകുപ്പ് മേധാവികളെ ബലിയാടാക്കി: ഐഎംഎ
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്റെ പിഴവുമൂലമെന്ന് ഐഎംഎ. ഇതിന് വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പ്രതിഷേധാര്‍ഹമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക

More »

പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ ചൂടായി, പുറത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളത്ത് യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ