Kerala

സിപിഎം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീതി ബോധം എവിടെയായിരുന്നു ; കണ്ണില്‍ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്തത് മുഖ്യമന്ത്രി ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീതിബോധം എവിടെയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ അയക്കാനും മുഖ്യമന്ത്രി തീരുമാനിച്ചതാണ് കണ്ണില്‍ ചോരയില്ലാത്ത നടപടി. ഇപ്പോള്‍ വലിയ പ്രവാസി സ്‌നേഹം പറയുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ.

More »

തിരുവനന്തപുരത്ത് യുവാവ് 18കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് യുവാവ് 18കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശി സുമിയെ (18) കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) ആത്മഹത്യ ചെയ്യുകയായിരുന്നു. സുമിയും ഉണ്ണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. നേരത്തെ സമാന

More »

റേസില്‍ മത്സരിച്ച് മുന്നോട്ടുകുതിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു; വിഴിഞ്ഞത്ത് പൊലിഞ്ഞത് രണ്ട് ജീവന്‍
വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ബൈക്ക് റേസ് പതിവായി നടക്കുന്ന സ്ഥലമാണ് വിഴിഞ്ഞം മുക്കോല പ്രദേശം. റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ്

More »

പ്രതിഷേധ മാര്‍ച്ചിനിടെ ലാത്തിചാര്‍ജില്‍ പരിക്കേറ്റു; ഇടതു കണ്‍പോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28 തുന്നലുകള്‍ ; യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച്ച നഷ്ടമായി
പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ബിലാല്‍ സമദിന് പരുക്കേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ബിലാല്‍ ഇപ്പോള്‍ അങ്കമാലിയെ സ്വകാര്യ

More »

നോട്ടീസുകളിലെ മൈദപശയ്ക്ക് വേണ്ടി പോലും കടിപിടി കൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട് ..; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി
സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് മുന്‍ മന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. ലോക കേരള സഭയില്‍ നിന്ന് വിട്ടു നിന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലെന്ന മുസ്‌ലിം ലീഗ് അധ്യക്ഷന്റെ വാര്‍ത്ത പങ്കുവെച്ച ജലീല്‍ ആണ് ആദ്യം പ്രശ്‌നത്തിന് നാന്ദി കുറിച്ചത്. ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍

More »

അനിത ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണമില്ല; പങ്കെടുത്തത് ഓപ്പണ്‍ ഫോറത്തിലെന്ന് ശ്രീരാമകൃഷ്ണന്‍
പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരള സഭയില്‍

More »

താടി 24 വര്‍ഷമായുണ്ട്, ഇനിയും മുഖത്തുണ്ടാകും'; ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലെന്ന് അഷ്‌റഫ്
മൂവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫിന്റെ നീട്ടി വളര്‍ത്തിയ താടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ചിത്രം വൈറലായതോടെ ചൂടേറിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് സംഭവം വഴിവെച്ചത്. 'താലിബാന്‍ താടിവെച്ച കേരള പൊലീസ്' എന്ന ക്യാപ്ഷനോടെ സംഘപരിവാര്‍ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താന്‍ താടി വെക്കുന്നതില്‍

More »

പോക്‌സോ കേസ് ; കെ വി ശശി കുമാര്‍ വീണ്ടും അറസ്റ്റില്‍
മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്‌സോ കേസുകളില്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അധ്യാപകനായിരുന്ന സമയത്ത് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയാണ്

More »

തെരുവുനായ്ക്കളെ കൊല്ലാന്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് കുടുംബാംഗം മരിച്ചു ; മൂന്നു പേര്‍ അറസ്റ്റില്‍
തെരുവുനായ്ക്കളെ കൊല്ലാന്‍ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂര്‍ ഇടുപടിക്കല്‍ 54കാരനായ സഹജന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തില്‍ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍നിന്നു ഷോക്കേറ്റ സഹജനെ

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ