ബിജെപി വിടുമെന്ന് വ്യാപക പ്രചരണം, 'സീറ്റ് കിട്ടാത്തതില്‍ പിണക്കം'; പ്രതികരണവുമായി സുരേഷ് ഗോപി

ബിജെപി വിടുമെന്ന് വ്യാപക പ്രചരണം, 'സീറ്റ് കിട്ടാത്തതില്‍ പിണക്കം'; പ്രതികരണവുമായി സുരേഷ് ഗോപി
ബിജെപി വിടുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍. ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

രാജ്യസഭ എംപിയായിരിക്കേ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തിലും അദ്ദേഹം മത്സരിക്കാനിറങ്ങി. മൂന്നാം സ്ഥാനത്തായിരുന്നു. സുരേഷ് ഗോപിയെ വീണ്ടും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തോട് സുരേഷ് ഗോപി കൈകൊടുത്തിട്ടില്ല. തൃശ്ശൂരിനേക്കാള്‍ തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നതാണ് നല്ലതെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിന് ലഭിച്ചതായിട്ടാണ് സൂചന

Other News in this category



4malayalees Recommends