അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും. വെറുതെ വിടരുതെന്ന മണിയുടെ പ്രസംഗത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് ; എം എം മണി വാ പോയ കോടാലി, ഭീഷണി പ്രസംഗം കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് ആരോപണം

അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും. വെറുതെ വിടരുതെന്ന മണിയുടെ പ്രസംഗത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് ; എം എം മണി വാ പോയ കോടാലി, ഭീഷണി പ്രസംഗം കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് ആരോപണം
എം എം മണി എംഎല്‍എക്ക് എതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടുക്കി ജില്ലയില്‍ ആസൂത്രിതമായി കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിന്റെ ഭീഷണി പ്രസംഗമെന്നും പരാതിയില്‍ പറയുന്നു.

ശാന്തന്‍പാറയില്‍ സിപിഎം പൊതുയോഗത്തില്‍ എംഎം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് അരുണ്‍ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വാ പോയ കോടാലി പോലെ നിരന്തരം വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും തൊഴിലാക്കിയ എംഎം മണി ജനപ്രതിനിധിക്ക് ചേരാത്ത സ്വഭാവമാണ് പുറത്തെടുക്കുന്നത്. കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശമാണ് ഇതിന് പിന്നിലെന്നുമാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 505 (1) ബി എന്നീ വകുപ്പുകള്‍ പ്രകാരം എം എം മണിക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

'അവന് എന്തോ വിവരം ഉണ്ട്. പുള്ളി ഇവിടെ ഒലത്തികൊണ്ടിരിക്കാണേ. ഇങ്ങനെയൊരു കിഴങ്ങന്‍ എംപി' എന്നാണ് എം എം മണി ഡീന്‍ കുര്യാക്കോസിനെ കുറിച്ച് പറഞ്ഞത്. തങ്ങളുടെ മെക്കിട്ട് വന്നാലോ മുഖ്യമന്ത്രിയെ ആക്രമിച്ചാലോ വഴിനടക്കില്ല. അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും. വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു

Other News in this category



4malayalees Recommends