Kerala

തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വിശ്വാസികളുടെ തീരുമാനമാണ് ; തൃക്കാക്കര തെരഞ്ഞെടുപ്പില്‍ നിലപാടു വ്യക്തമാക്കി ആലഞ്ചേരി
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വിശ്വാസികളുടെ തീരുമാനമാണ്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം ഇടതുപക്ഷ നേതാക്കളെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനും അതേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. അതേസമയം എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. യുഡിഎഫഅ സ്ഥാനാര്‍ത്ഥി ഉമ

More »

പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്, നടിയുടെ അറിവില്ലായ്മയായിരിക്കാം:നിഖില വിമലിന് എതിരെ എം ടി രമേശ്
ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ മൂലമായിരിക്കും ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം.ടി. രമേശ് പറഞ്ഞു. എന്നാല്‍ ഇതിനെ അനുകൂലിച്ചവര്‍ പതിനഞ്ചുകാരിയെ പൊതുവേദിയില്‍ അപമാനിച്ച

More »

അമ്മയ്‌ക്കൊപ്പം കടയില്‍ പൊറോട്ടയടിച്ച അനശ്വര ഇനി അഭിഭാഷക
ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍  പൊറോട്ട അടിച്ച്  ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ് അനശ്വരയാണ്. എല്‍എല്‍ബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള ഹോട്ടലില്‍ അമ്മയ്‌ക്കൊപ്പം പൊറോട്ട നിര്‍മാണത്തില്‍ സജീവ പങ്കാളിയായി മാറിയ പുത്തന്‍കൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തത്. അമ്മയൊടൊപ്പം 

More »

പത്തനാപുരം ബാങ്കില്‍ വന്‍ കവര്‍ച്ച: ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ, മുറി മുഴുവന്‍ തലമുടി വിതറി
പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണ്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന 'പത്തനാപുരം ബാങ്കേഴ്‌സ്' എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച്ച അവധി ആയിരുന്നതിനാല്‍ തിങ്കളാഴ്ച്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം

More »

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തില്‍ വിട്ടു
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ ഒരു ദൃശ്യങ്ങളും കണ്ടിട്ടില്ലെന്നും തെളിവ് നശിപ്പിച്ചെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും

More »

ഞാനാണ് മുങ്ങുന്നതെങ്കില്‍ അവിഹിത ഏര്‍പ്പാടുണ്ടെന്ന് മാതൃഭൂമിയും മനോരമേം പറഞ്ഞേനെ, ഇത് പിന്നെ വല്യ വീട്ടിലെ പയ്യനല്ലേ: എം.എം മണി
കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം. മണി എം.എല്‍.എ. വടി വെച്ചിടത്ത് കുടവെക്കാത്ത മനുഷ്യനാണ് രാഹുല്‍ഗാന്ധിയെന്നും രാഹുല്‍ഗാന്ധിയെ കൊണ്ടുവരാന്‍ കുറച്ച് ആളുകള്‍ പൂജ നടത്തുകയാണെന്നും എം.എം. മണി വിമര്‍ശിച്ചു. ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല.

More »

ഭര്‍തൃ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന 21 കാരിയായ യുവതിയെ കാണാതായി, മടങ്ങിയെത്തിയത് രണ്ടുദിവസത്തിന് ശേഷം സ്‌റ്റേഷനില്‍ ; വിദേശത്തുള്ള ഭര്‍ത്താവിനെ വേണ്ടെന്ന് മൊഴി
നാദാപുരം വളയം കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി രണ്ട് ദിവസത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയെ രണ്ടുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍നിന്നും കാണാതായത്. വീട്ടുകാര്‍ പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം

More »

ലോട്ടറി എടുത്ത് കളഞ്ഞത് 62 ലക്ഷത്തോളം, ഇതുവരെ സമ്മാനമില്ല, സോഷ്യല്‍മീഡിയയിലൂടെ കടബാധ്യതയെ കുറിച്ച് പറഞ്ഞ ശേഷം 54 കാരന്‍ ജീവനൊടുക്കി
പലപ്രാവശ്യം ലോട്ടറിയെടുത്ത് 62 ലക്ഷം രൂപ നഷ്ടപ്പെട്ട 54കാരന്‍ ജീവനൊടുക്കി. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഓണ്‍ലൈന്‍ ലോട്ടറി, കേരള ലോട്ടറി എന്നിങ്ങനെ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങി വന്‍കടബാധ്യത വരുത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ ജീവനൊടുക്കിയത്. വാട്‌സ്ആപ് സന്ദേശത്തിലൂടെ പൊതുസമൂഹത്തെ

More »

ഹോട്ടലില്‍ ശൗചാലയത്തിനോട് ചേര്‍ന്ന് സ്റ്റോര്‍ റൂം; ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദ്ദനം
ഹോട്ടലിലെ ശൗചാലയം സ്റ്റോര്‍ റൂം ആക്കി ഉപയോഗിച്ചത് ചോദ്യം ചെയ്ത കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ കെ സി റസ്റ്റോറന്റിലാണ് ഭക്ഷണ സാധനങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചത്. ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കസ്റ്റമര്‍ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടതോടെ സെക്യൂരിറ്റി

More »

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ

കാണാതായിട്ട് ദിവസങ്ങളോളം, ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പരിശോധിച്ചിറങ്ങി ; വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും