ലോട്ടറി എടുത്ത് കളഞ്ഞത് 62 ലക്ഷത്തോളം, ഇതുവരെ സമ്മാനമില്ല, സോഷ്യല്‍മീഡിയയിലൂടെ കടബാധ്യതയെ കുറിച്ച് പറഞ്ഞ ശേഷം 54 കാരന്‍ ജീവനൊടുക്കി

ലോട്ടറി എടുത്ത് കളഞ്ഞത്  62 ലക്ഷത്തോളം, ഇതുവരെ സമ്മാനമില്ല, സോഷ്യല്‍മീഡിയയിലൂടെ കടബാധ്യതയെ കുറിച്ച് പറഞ്ഞ ശേഷം 54 കാരന്‍ ജീവനൊടുക്കി
പലപ്രാവശ്യം ലോട്ടറിയെടുത്ത് 62 ലക്ഷം രൂപ നഷ്ടപ്പെട്ട 54കാരന്‍ ജീവനൊടുക്കി. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് തൂങ്ങി മരിച്ചത്.

ഓണ്‍ലൈന്‍ ലോട്ടറി, കേരള ലോട്ടറി എന്നിങ്ങനെ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങി വന്‍കടബാധ്യത വരുത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ ജീവനൊടുക്കിയത്.

വാട്‌സ്ആപ് സന്ദേശത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ച ശേഷമാണു ജീവനൊടുക്കിയത്. നൂല്‍ കമ്മിഷന്‍ ഏജന്റാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും അനധികൃത ലോട്ടറി വില്‍പ്പനക്കാര്‍ ധാരാളമുണ്ട്. കേരള ലോട്ടറി വില്‍പ്പനക്കാര്‍ ഇവിടെ രഹസ്യമായി സജീവമാണ്.



Other News in this category



4malayalees Recommends