കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടു വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണ് 23 കാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. എന്നിട്ടും യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രമേ യുവതി പഞ്ഞിരുന്നുള്ളൂ.

ഞായറാഴ്ച രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിങ്ങാതെ വന്നതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകയറിയപ്പോള്‍ കയ്യില്‍ നവജാത ശിശുവിനെയും പിടിച്ചു നില്‍ക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.

Other News in this category



4malayalees Recommends