UK News

പുനരുദ്ധാരണത്തിന് ചെലവായ നികുതിദായകന്റെ 2.4 മില്ല്യണ്‍ പൗണ്ട് തിരിച്ചടച്ച് ഹാരിയും, മെഗാനും; ഫ്രോഗ്മോര്‍ കോട്ടേജില്‍ ഇനി വാടക കൊടുക്കാതെ താമസിക്കാം; ബക്കിംഗ്ഹാം കൊട്ടാരവുമായി കരാര്‍; ഏത് രാജകുടുംബാംഗത്തിന് സാധിക്കും ഇതൊക്കെ?
 മറ്റ് രാജ്യങ്ങളില്‍ നിന്നും കൊള്ളയടിച്ചതും, നാട്ടുകാരുടെ പണം കൈക്കലാക്കി വെച്ചതുമൊക്കെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സമ്പത്ത്. അല്ലാതെ ജോലി ചെയ്ത് ഉണ്ടാക്കിയ പണമൊന്നും അവരുടെ പക്കലില്ല. എന്നാല്‍ രാജകുടുംബത്തില്‍ നിന്നും രാജിവെച്ച് സ്വന്തം നിലയില്‍ ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ഹാരി രാജകുമാരനും, ഭാര്യ മെഗാനും. അസൂയാവഹമായ രീതിയില്‍ അവര്‍ പണം സമ്പാദിക്കുമ്പോള്‍ രാജകുടുംബത്തിന് ഇതില്‍ അസൂയ തോന്നുന്നത് സ്വാഭാവികം.  യുകെയിലെ തങ്ങളുടെ വസതിയായിരുന്ന ഫ്രോഗ്മോര്‍ കോട്ടേജ് പുനരുദ്ധരിക്കാനായി ചെലവാക്കിയ 2.4 മില്ല്യണ്‍ പൗണ്ട് റീഫണ്ട് ചെയ്താണ് ഇപ്പോള്‍ ഹാരിയും, മെഗാനും തങ്ങളുടെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നത്. നികുതിദായകന്റെ പോക്കറ്റില്‍ നിന്നും ചെലവായ പണമാണ് സസെക്‌സ് ദമ്പതികള്‍ തിരിച്ചടച്ചിരിക്കുന്നത്. ഇതുവഴി ഫ്രോഗ്മോര്‍ കോട്ടേജില്‍

More »

ബ്രിട്ടനെ നിശ്ചലമാക്കി റെയില്‍ സമരങ്ങള്‍; ആര്‍എംടി യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കിയതോടെ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ അവതാളത്തിലായി; രാജ്യത്ത് ഉടനീളം പകുതിയിലേറെ സര്‍വ്വീസുകള്‍ റദ്ദാക്കി
 ബ്രിട്ടനിലെ വിവിധ മേഖലകളില്‍ പെട്ട പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവിഷയത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നുണ്ട്. മെച്ചപ്പെട്ട ഓഫറുകള്‍ മുന്നോട്ട് വെച്ച് സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴും റെയില്‍വെ മേഖലയിലെ പണിമുടക്കുകള്‍ക്ക് അറുതിയില്ലാത്ത അവസ്ഥയാണ്.  ശനിയാഴ്ചയും റെയില്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയതോടെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു.

More »

എന്‍എച്ച്എസ് സമരങ്ങള്‍; 72 മണിക്കൂര്‍ പണിമുടക്ക് പിന്നിട്ടതോടെ ചര്‍ച്ചകളില്‍ പ്രവേശിച്ച് ജൂനിയര്‍ ഡോക്ടര്‍മാരും, ഗവണ്‍മെന്റും; സര്‍ക്കാരിന്റെ ഓഫര്‍ 'ശോകമായാല്‍' പുതിയ സമരതീയതി പ്രഖ്യാപിക്കുമെന്ന് ബിഎംഎ
72 മണിക്കൂര്‍ പണിമുടക്ക് പിന്നിട്ട ശേഷം ജൂനിയര്‍ ഡോക്ടര്‍മാരും, സര്‍ക്കാരും ചര്‍ച്ചകളിലേക്ക്. സമരങ്ങള്‍ മൂലം 175,000 അപ്പോയിന്റ്‌മെന്റുകളാണ് പുനഃസംഘടിപ്പിക്കേണ്ടി വന്നത്. സര്‍ക്കാരിന്റെ ഓഫര്‍ മോശമായാല്‍ പുതിയ സമരതീയതി പ്രഖ്യാപിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.  ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍

More »

യുകെയില്‍ ഈ വീക്കെന്‍ഡ് മുതല്‍ 14 ട്രയിന്‍ ഓപ്പറേറ്റര്‍മാരുടെ പണിമുടക്ക്; 20,000ത്തോളം ജീവനക്കാര്‍ പണിമുടക്കും; യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്; ചിലയിടങ്ങളില്‍ തീരെ ട്രെയിന്‍ ഓടുകയില്ലെന്നും മുന്നറിയിപ്പ്; ഇത് യുകെയില്‍ സമരകാലം
യുകെയില്‍ ഈ വീക്കെന്‍ഡില്‍ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ സമരം നടത്തുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന സേവന-വേതന വ്യവസ്ഥകളുടെ  കാര്യത്തില്‍ അധികൃതരില്‍ നിന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് റെയില്‍ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങുന്നത്. റെയില്‍ വര്‍ക്കര്‍മാരെ

More »

ഒരുക്കങ്ങള്‍ തകൃതി ; മേയ് 6ന് വെസ്റ്റ്മിനിസ്റ്റര്‍ അബെയില്‍ നടക്കുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ തിളങ്ങുക വില്യമിന്റെ മക്കള്‍ ; ഏഴു പതിറ്റാണ്ടിന് ശേഷമുള്ള ചടങ്ങ് ബ്രിട്ടന്റെ വലിയ ആഘോഷമാകുമ്പോള്‍
ഏഴു പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനില്‍ ഒരു കിരീട ധാരണ ചടങ്ങ് നടക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിയോഗ ശേഷം ചാള്‍സ് രാജാവായെങ്കിലും ഔദ്യോഗിക കിരീട ധാരണം മേയ് 6ന് മാത്രമേ നടക്കൂ. അന്നു തന്നെ കാമില രാഞ്ജിയുമാകും. വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ മേയ് ആറിനാണ് ചടങ്ങുകള്‍. ചടങ്ങിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കവേ ഏവരും ആകാംക്ഷയിലാണ്. കിരീടധാരണ ചടങ്ങില്‍ വില്യം കെയ്റ്റ് ദമ്പതികളുടെ

More »

ജീവനക്കാരുടെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിച്ച് ആല്‍ഡി; മണിക്കൂറിന് ചുരുങ്ങിയത് 11.40 പൗണ്ടായി വര്‍ദ്ധന; ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13% ഉയര്‍ന്ന ശമ്പളം
 മണിക്കൂര്‍ ശമ്പളം ചുരുങ്ങിയത് 11.40 പൗണ്ടായി ഉയര്‍ത്തി ആല്‍ഡി. ഇതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ലഭിക്കുന്നത്. യുകെയില്‍ 40,000 പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിലെ എല്ലാ സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്കും ജൂലൈ 1 മുതല്‍ പുതിയ നിരക്കിലാണ് ശമ്പളം നല്‍കുകയെന്ന് ആല്‍ഡി വ്യക്തമാക്കി.  എം25ന് സമീപമുള്ള

More »

വാറ്റ് പരിധി എട്ട് വര്‍ഷം മരവിപ്പിച്ചത് വിനയായി; 44,000 ചെറുകിട സ്ഥാപനങ്ങള്‍ വാര്‍ഷിക വരുമാനം 350 മില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കും; വാറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാനുള്ള ശ്രമം രാജ്യത്തിന് വളര്‍ച്ച സമ്മാനിക്കുമോ?
 എട്ട് വര്‍ഷത്തേക്ക് വാറ്റ് മരവിപ്പിച്ചതിന്റെ ഫലമായി 40,000-ലേറെ ചെറുകിട സ്ഥാപനങ്ങള്‍ മനഃപ്പൂര്‍വ്വം വരുമാനം വെട്ടിക്കുറയ്ക്കുമെന്ന് ട്രഷറിയുടെ സ്വന്തം നിരീക്ഷകര്‍. രജിസ്‌ട്രേഷന് ആവശ്യമായ പരിധി 85,000 പൗണ്ടില്‍ നിലനിര്‍ത്താനുള്ള പദ്ധതി മൂലം സ്ഥാപനങ്ങള്‍ ലാഭം കുറച്ച് നിര്‍ത്തുമെന്നാണ് ഒബിആര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  2017-18-ല്‍ തുടങ്ങിയ നിര്‍ത്തിവെയ്ക്കല്‍ 2026 മാര്‍ച്ച്

More »

യുകെയിലെ വീട് വിലകള്‍ പത്ത് ശതമാനം ഇടിയും; 2022 നാലാം ക്വാര്‍ട്ടറിലെ കുതിച്ച് കയറ്റത്തിന് ശേഷമുള്ള പതനം; പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ 20 ശതമാനം ഇടിവുണ്ടാകും; ഒബിആറിന്റെ നിര്‍ണായക പ്രവചനമിങ്ങനെ
യുകെയിലെ വീട് വിലകള്‍ 2022 നാലാം ക്വാര്‍ട്ടറിലെ കുതിച്ച് കയറ്റത്തിന് ശേഷം പത്ത് ശതമാനം ഇടിയാന്‍ പോവുകയാണെന്ന പ്രവചനവുമായി ഓഫീസ് ഓഫ് ബഡ്ജറ്ററി റെസ്‌പോണ്‍സിബിലിറ്റി (ഒബിആര്‍) രംഗത്തെത്തി. നവംബറില്‍ ഒബിആര്‍ നടത്തിയ പ്രവചനവുമായി താരമത്യപ്പെടുത്തുമ്പോള്‍ പ്രസ്തുത വിലയിടിവില്‍ ഒരു പോയിന്റ് കൂടുതല്‍ താഴ്ചയുണ്ടായിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറിലെ

More »

യുകെയില്‍ 1000 ഷോപ്പുകളില്‍ കവര്‍ച്ച നടത്തി ഇന്ത്യന്‍ വംശജ; റീഫണ്ട് തന്ത്രം പ്രയോഗിച്ച് വാങ്ങാത്ത വസ്തുക്കള്‍ക്ക് കൈക്കലാക്കിയത് 500,000 പൗണ്ട്; 26 കുറ്റങ്ങള്‍ക്ക് 53-കാരിയെ കാത്തിരിക്കുന്നത് 'കൂടിയ' ജയില്‍ശിക്ഷ
 യുകെയില്‍ മോഷണം തൊഴിലാക്കി മാറ്റി ഇന്ത്യന്‍ വംശജ കൈക്കലാക്കിയത് അര മില്ല്യണ്‍ പൗണ്ട്. ഷോപ്പുകളില്‍ നിന്നും അടിച്ചുമാറ്റല്‍ തൊഴിലാക്കി മാറ്റിയാണ് 53-കാരി നരീന്ദര്‍ കൗര്‍ കുറ്റകൃത്യം നടപ്പാക്കിയത്. പിടിവീണതോടെ വിചാരണ പൂര്‍ത്തിയാക്കിയ കൗറിന് 'മികച്ച' ജയില്‍ശിക്ഷ തന്നെ പ്രതീക്ഷിക്കാമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്.  മോഷ്ടിച്ച ഉത്പന്നങ്ങള്‍ക്ക് റീഫണ്ട് വാങ്ങിയാണ്

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍