ദുബായ് കെയറിന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 10 ദശലക്ഷം ദിനാര്‍ സംഭാവന നല്‍കി; കുട്ടികളുടെ യുവാക്കളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക

ദുബായ് കെയറിന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 10 ദശലക്ഷം ദിനാര്‍ സംഭാവന നല്‍കി; കുട്ടികളുടെ യുവാക്കളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക
ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും ദുബായ് കെയറും പുതിയ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗില്‍ ഒപ്പുവച്ചു. ദുബായ് കെയറിനെ സഹായിക്കാന്‍ ലുലു ഗ്രൂപ്പ് 10 ദശലക്ഷം ദിനാര്‍ നല്‍കാമെന്നതാണ് ഉടമ്പടി. കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനുള്ളതാണ് ദുബായ് കെയേഴ്‌സ്. ദുബായ് കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ താരിഖ് അല്‍ ഗര്‍ഗ്ഗ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫ്അലി എന്നിവരാണ് ദുബായ് കെയറിന്റെ ദുബായ് ഓഫീസില്‍ എംഒയുവില്‍ ഒപ്പുവച്ചത്.

ദുബായ് കെയേഴ്‌സിന് സഹായം നല്‍കുന്നതില്‍ ഏറെ സന്തോഷമുള്ളതായി യൂസഫലി.എം.എ അറിയിച്ചു. ലോകത്തിലാകമാനമുള്ള ലക്ഷണക്കിന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണം ചെയ്യുന്നതാണ് പുതിയ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ദുബായ് കെയേഴ്‌സുമായി ലുലു സഹകരിക്കുന്നുണ്ട്. ഇയര്‍ ഓഫ് ഗിവിംഗ് പരിപാടിയിലൂടെ യുഎഇ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ യൂസഫലി പ്രശംസിച്ചു. ലോകത്തിലെ തന്നെ ഏറ്റവും അധികം ആദുരസേവനം നടത്തുന്ന രാജ്യമാണ് യുഎഇ എന്ന് അദ്ദേഹം അനുസ്മരിച്ചു.

ലുലു ഗ്രൂപ്പിന്റെ തീരുമാനത്തെ താരിഖ് അല്‍ ഗര്‍ഗ്ഗ് സ്വഗാതം ചെയ്തു.

Other News in this category4malayalees Recommends