പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് പൊലീസ് ; ഇവര്‍ നിരീക്ഷണത്തിലെന്ന് എസ് പി

പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് പൊലീസ് ; ഇവര്‍ നിരീക്ഷണത്തിലെന്ന് എസ് പി
പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് പൊലീസ്. ഇത്തരക്കാരുടെ സാന്നിധ്യം സമരപ്പന്തലിലും പുറത്തും കണ്ടെത്തിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇതിനെക്കുറിച്ചുളള അന്വേഷണം സമാന്തരമായി നടക്കുകയാണെന്നും എസ്പി പറഞ്ഞു. പുതുവൈപ്പിനിലുണ്ടായ സംഘര്‍ഷത്തില്‍ കാര്യമറിയാതെയാണ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും ഐജി പി വിജയനും വ്യക്തമാക്കി.

ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകള്‍ ഐഒസിക്ക് അനുകൂലമാണ്. അവിടെ പ്ലാന്റ് സ്ഥാപിക്കാനുളള തീരുമാനം കോടതികള്‍ അംഗീകരിച്ചിട്ടുളളതാണ്.അതിന് തടസമുണ്ടാക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാകും.

നിര്‍മ്മാണം തടയാന്‍ പ്രതിഷേധക്കാര്‍ വരുമ്പോള്‍ പൊലീസിന് മാറി നില്‍ക്കാന്‍ സാധിക്കുമോ. അങ്ങനെ നിന്നാല്‍ പിന്നെ എന്താണ് ഉണ്ടാകുക. തങ്ങള്‍ നിയമപരമായ ഉത്തരവാദിത്വമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് പല വികസന പ്രവര്‍ത്തനങ്ങളുടെയും ആരംഭത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഐജി പി. വിജയന്‍ പറഞ്ഞു.

Other News in this category4malayalees Recommends