യുഎഇയില്‍ സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെ സംശുദ്ധ ഊര്‍ജ്ജ പദ്ധതി, രാജ്യത്തിനകത്തും പുറത്തുമുളള സര്‍വകലാശാലകള്‍ക്ക് അവസരം നല്‍കും

യുഎഇയില്‍ സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെ സംശുദ്ധ ഊര്‍ജ്ജ പദ്ധതി, രാജ്യത്തിനകത്തും പുറത്തുമുളള സര്‍വകലാശാലകള്‍ക്ക് അവസരം നല്‍കും
ദുബായ്: വിവിധ സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെ സംശുദ്ധ ഊര്‍ജ്ജ ജല പദ്ധതികള്‍ നടപ്പാക്കാന്‍ ദുബായ് വൈദ്യുതി-ജല അതോറിറ്റി അവസരമൊരുക്കുന്നു. ഈ രംഗത്ത് നവീന ആശയങ്ങള്‍ക്ക് രൂപം നല്‍കാനും ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിനകത്തെയും പുറത്തെയും സര്‍വകലാശാലകള്‍ക്ക് അവസരമുണ്ടാകും. ഊര്‍ജ്ജം,ജലം, പരിസ്ഥിതി രംഗത്ത് കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്കുളള അവസരവുമുണ്ടാകും. ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന പത്തൊമ്പതാമത് ജല ഊര്‍ജ്ജ സാങ്കേതിക പരിസ്ഥിതി പ്രദര്‍ശനത്തില്‍ ഇതിനുളള കൂടുതല്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കും. പരിപാടിയില്‍ രാജ്യാന്തര സര്‍വകലാശാലകളില്‍ നിന്നുളള ഗവേഷകരും അധ്യാപകരും പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കെടുക്കും.

പൂര്‍ണമായും പരിസ്ഥിതിയ്ക്ക് യോജിച്ച പദ്ധതികളാണ് വിഭാവന ചെയ്യുന്നത്. സോളാര്‍ സംവിധാനങ്ങള്‍, ഡ്രൈവറില്ലാ വാഹനങ്ങള്‍, ഡ്രോണ്‍ ടാക്‌സികള്‍, ഇലക്ട്രിക് ബസുകള്‍ എന്നിങ്ങനെ പല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. 2020ഓടെ രാജ്യത്തിനാവശ്യമായ ഊര്‍ജ്ജത്തിന്റെ 71ശതമാനവും സംശുദ്ധ ഊര്‍ജ പദ്ധതികളില്‍ നിന്നാകും ഉത്പാദിപ്പിക്കുക.
Other News in this category4malayalees Recommends