യുഎസിന്റെ പശ്ചിമ തീരം ലക്ഷ്യമാക്കി ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയ ; രണ്ടുദിവസത്തിനുള്ളിലെന്നും റിപ്പോര്‍ട്ടുകള്‍

യുഎസിന്റെ പശ്ചിമ തീരം ലക്ഷ്യമാക്കി ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയ ; രണ്ടുദിവസത്തിനുള്ളിലെന്നും റിപ്പോര്‍ട്ടുകള്‍
യുഎസിന്റെ പശ്ചിമ തീരം ലക്ഷ്യമാക്കി ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഉത്തര കൊറിയയെന്ന് റിപ്പോര്‍ട്ട് .അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.പോങ്ങ്യാങ്ങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ഇതുമായി ബന്ധമുള്ള പലരുമായി സംസാരിച്ചെന്നും ചില രൂപ രേഖകള്‍ കണ്ടെന്നും സംഘം വ്യക്തമാക്കുന്നു.യുദ്ധത്തിനെന്ന് പോലുള്ള ഉത്സാഹമാണ് നഗരത്തിലുള്ളത്.മറ്റന്നാള്‍ ഭരണകക്ഷിയായ കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപക ദിനമാണ് .ഇതേ ദിവസം പരീക്ഷണം നടത്താനുള്ള സാധ്യത യുഎസും സംശയിക്കുന്നു.

യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുനയുള്ള മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.

Other News in this category4malayalees Recommends