യുകെയില്‍ നിന്നും നാട് കടത്തുന്ന കുടിയേറ്റക്കാരെ വിമാനങ്ങളില്‍ കയറ്റി അയക്കുന്നത് ചരക്കുകളെ പോലെ..... ഓരോരുത്തര്‍ക്കുമൊപ്പം മൂന്ന് ഓഫീസര്‍മാരുടെ അകമ്പടി; ചില അഭയാര്‍ത്ഥികളെ ബെല്‍റ്റിട്ട് ബന്ധിക്കുന്നു; ഹോം ഓഫീസിനെതിരെ കടുത്ത വിമര്‍ശനം

യുകെയില്‍ നിന്നും നാട് കടത്തുന്ന കുടിയേറ്റക്കാരെ  വിമാനങ്ങളില്‍ കയറ്റി അയക്കുന്നത് ചരക്കുകളെ  പോലെ..... ഓരോരുത്തര്‍ക്കുമൊപ്പം മൂന്ന് ഓഫീസര്‍മാരുടെ അകമ്പടി; ചില അഭയാര്‍ത്ഥികളെ ബെല്‍റ്റിട്ട്  ബന്ധിക്കുന്നു; ഹോം ഓഫീസിനെതിരെ കടുത്ത വിമര്‍ശനം
യുകെയില്‍ നിന്നും നാട് കടത്തുന്ന കുടിയേറ്റക്കാരെ ഇവിടെ നിന്നും കയറ്റി അയക്കുന്ന വിമാനങ്ങളില്‍ ചരക്കുകളെ പോലെയാണ് പരിഗണിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാച്ച്‌ഡോഗായ ഇന്റിപെന്റന്റ് മോണിറ്ററിംഗ് ബോര്‍ഡായ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് മോണിറ്ററിംഗ് ടീം ( സിഎഫ്എംടി) രംഗത്തെത്തി. ഇവിടെ നിന്നും ഇത്തരത്തിലുള്ള കുടിയേറ്റക്കാരുമായി പുറപ്പെടുന്ന വിമാനങ്ങളില്‍ ഓരോ കുടിയേറ്റക്കാരനുമൊപ്പം മൂന്ന് സ്റ്റാഫുകളെങ്കിലും അകമ്പടി സേവിക്കുന്നുവെന്നാണ് സിഎഫ്എംടി കണ്ടെത്തിയിരിക്കുന്നത്.

കുടിയേറ്റക്കാരെ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മനുഷ്യത്വരഹിത നടപടികള്‍ സ്വീകരിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഹോം ഓഫീസിന് മേലുള്ളതാണ്. സിഎഫ്എംടിയുടെ പുതിയ വെളിപ്പെടുത്തലോടെ ഈ പേര്‌ദോഷം ഒന്ന് കൂടി വര്‍ധിച്ചിരിക്കുകയാണ്. ഈ വിധത്തില്‍ യുകെയില്‍ നിന്നും നിര്‍ബന്ധിപ്പിച്ച് കെട്ട് കെട്ടിക്കുന്നവരെ വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് കോച്ചുകളില്‍ മണിക്കൂറുകളോളം തടഞ്ഞ് വയ്ക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം കോച്ചുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ കുടിയേറ്റക്കാര്‍ നരകയാതനകളാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 40 കുടിയേറ്റക്കാരുമായി ജര്‍മനിയിലേക്ക് പോയ വിമാനത്തില്‍ 90 എസ്‌കോര്‍ട്ടിംഗ് ഓഫീസര്‍മാരായിരുന്നു അകമ്പടി സേവിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത് തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും സിഎഫ്എംടി ആരോപിക്കുന്നു. ഡബ്ലിന്‍ കണ്‍വെന്‍ഷന് കീഴിലാണ് ഈ വിമാനം ജര്‍മനിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്നത്. ഓരോ അസൈലം ക്ലെയിമിന്റെ ഉത്തരവാദിത്വം ഏത് യൂറോപ്യന്‍ യൂണിയന്‍ സ്റ്റേറ്റിനാണെന്ന് നിര്‍ണയിക്കുന്നത് ഇത് പ്രകാരമാണ്.

2017 ജനുവരിയില്‍ നൈജീരിയയിലേക്കും ഘാനയിലേക്കും അയച്ച വിമാനത്തില്‍ അയച്ച 61 കുടിയേറ്റക്കാര്‍ക്കൊപ്പം 135 സ്റ്റാഫുകളും 2017 സെപ്റ്റംബറില്‍ പാക്കിസ്ഥാനിലേക്കയച്ച വിമാനത്തില്‍ 54 കുടിയേറ്റക്കാര്‍ക്കൊപ്പം 106 സ്റ്റാഫുകളുമായിരുന്നു അകമ്പടി സേവിച്ചിരുന്നത്. ബോട്‌സ്വാനയില്‍ നിന്നുമെന്നും കുഞ്ഞായിരുന്നപ്പോള്‍ യുകെയിലെത്തിയിരുന്ന 27 കാരിയായ ഒപെലോ ക്ഗാരി കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി യുകെയിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ നിന്നും നാട് കടത്തുന്ന പ്രക്രിയക്കിടയില്‍ ഈ യുവതിയുടെ അരയ്ക്ക് ഒരു റീസ്‌ട്രെയിന്റ് ബെല്‍റ്റ് കെട്ടിയിരുന്നുവെന്ന ആാേപണം ഉയര്‍ന്നിരുന്നു. യുവതിയുടെയും അമ്മയുടെയും കൈകള്‍ ബെല്‍റ്റിനാല്‍ അരയോട് ബന്ധപ്പിക്കുകയും കൈകളുടെ ചലനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്നും തിരിച്ചയക്കുന്നവരുടെ ക്ഷേമവും ആദരവും തങ്ങള്‍ എപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ടെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends