ജ്യോതികയുടെ മാസ് എന്‍ട്രി, ചിരിയുടെ മാലപടക്കം പൊട്ടിച്ച് കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍, കാണൂ

ജ്യോതികയുടെ മാസ് എന്‍ട്രി, ചിരിയുടെ മാലപടക്കം പൊട്ടിച്ച് കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍, കാണൂ

ജ്യോതിക വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. കാട്രിന്‍ മൊഴി ട്രെയിലര്‍ വൈറലായി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജോ വീണ്ടും എത്തുകയാണ്.വിദ്യാബാലന്റെ തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി.വീട്ടമ്മയായ റേഡിയോ ജോക്കിയുടെ വേഷമാണ് ജ്യോതികയ്ക്കുള്ളത്.


ഹാസ്യത്തിന് പ്രാധാന്യം നല്‍കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് കഥ കടന്നു പോകുന്നത്. റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന ചില രസകരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് പറയുന്നത്.

ചിമ്പുവും ചിത്രത്തില്‍ അതിഥിയായി വരുന്നുണ്ട്. ജോയുടെ ശബ്ദം മാസാണെന്ന് ചിമ്പു പറയുന്ന രംഗവും ട്രെയിലറിലുണ്ട്.


വിദ്യാ ബാലന്‍ ചെയ്ത് വിജയിപ്പിച്ച കഥാപാത്രം ജ്യോതികയുടെ കൈകളില്‍ സുരക്ഷിതമായിരുന്നുനെന്ന് ട്രെയിലറില്‍ വ്യക്തമാണ്. രാധാ മോഹന്‍ സംവിധാനം ചെയ്ത് ധനജ്ഞയ് ഗോവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 16നാണ് തീയറ്ററുകളിലെത്തുക.




Other News in this category



4malayalees Recommends