സഞ്ജു സാംസണിന്റെ വിവാഹ വീഡിയോയും ഫോട്ടോയും വൈറലാകുന്നു, കാണാം

സഞ്ജു സാംസണിന്റെ വിവാഹ വീഡിയോയും ഫോട്ടോയും വൈറലാകുന്നു, കാണാം

ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ വിവാഹ ഫോട്ടോയും വീഡിയോയും വൈറലാകുന്നു. വളരെ ലളിതമായ ചടങ്ങാണ് നടന്നത്.ചാരുലതയും സഞ്ജുവും വളരെ സിപിംള്‍ വേഷത്തിലാണ് എത്തിയത്. ചരുലത സ്വര്‍ണാഭരണങ്ങളും വളരെ ലളിതമായാണ് അണിഞ്ഞത്.


ഇരുവരുടെയും വിവാഹ ഫോട്ടോകളും വീഡിയോയും വൈറലാകുകയാണ്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ചടങ്ങ് നടന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് ചാരുലത. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ഇരുവരും ഒന്നിച്ചു പഠിച്ചവരാണ്. മാര്‍ ഇവാനിയോസ് കോളേജിലാണ് ഇരുവരും പഠിച്ചിരുന്നത്.

രണ്ടുപേര്‍ക്കും 24 വയസ്സ് മാത്രമേ പ്രായം ഉള്ളൂ. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഇന്ന് സല്‍ക്കാരവും നടക്കും.

തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത.

ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.

Other News in this category



4malayalees Recommends