ജിഞ്ചര്‍ ചിക്കന്‍ തയാറാക്കാം

ജിഞ്ചര്‍ ചിക്കന്‍ തയാറാക്കാം

ഇക്കാലത്ത് അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചിക്കന്‍. അതുകൊണ്ടു തന്നെ ചിക്കന്‍ ഉപയോഗിച്ചുള്ള വിവിധതരം വിഭവങ്ങള്‍ പരീക്ഷിക്കുന്നവരാണ് വീട്ടമ്മമാരില്‍ കൂടുതല്‍ പേരും. ചിക്കന്‍ ഇഷ്ടമാണെങ്കിലും എന്നും ഒരേ രുചി ആര്‍ക്കും ഇഷ്ടമാവില്ല അല്ലേ? അപ്പോള്‍ നമ്മുക്ക് ഇന്ന് ജിഞ്ചര്‍ ചിക്കന്‍ ഒന്നു പരീക്ഷിച്ചാലോ? എന്താ റെഡിയല്ലേ?.ജിഞ്ചര്‍ ചിക്കനുവേണ്ട ചേരുവകള്‍ ഇവയാണ്

1. ചിക്കന്‍ – അര കിലോ

2. സവാള – 2

3. ഇഞ്ചി – 1

4. പച്ചമുളക് – 8 എണ്ണം

5. വെളുത്തുള്ളി – 10 അല്ലി

6. വിനിഗര്‍ – 1 ടേബിള്‍ സ്പൂണ്‍

7. സോയാസോസ് – 1 ടേബിള്‍ സ്പൂണ്‍

8. കോണ്‍ഫല്‍വര്‍ – 1 ടേബിള്‍ സ്പൂണ്‍

9. എണ്ണ – 3 ടേബിള്‍ സ്പൂണ്‍

10. ഉപ്പ് – ആവശ്യത്തിന്
എല്ലാം എടുത്തു കഴിഞ്ഞെങ്കില്‍ ഇനി നമ്മുക്ക് ജിഞ്ചര്‍ ചിക്കന്‍ തയ്യാറാക്കാം.

സവാള അരച്ചുമാറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വിനിഗര്‍, സോയാസോസ്, കോണ്‍ഫല്‍വര്‍ ഇവ അരച്ചു ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. എണ്ണ ചൂടാക്കി അതില്‍ സവാളയിട്ട് നന്നായി വഴറ്റുക. നിറംമാറി ചുവപ്പുകളര്‍ ആകുമ്പോള്‍ അരപ്പു പുരട്ടിയ ചിക്കന്‍ ഉപ്പും ചേര്‍ത്തു വേവിക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. നന്നായി വെന്ത് അരപ്പു ചിക്കനില്‍ പുരണ്ടിരിക്കുന്ന പരുവമാകുമ്പോള്‍ അടിപ്പില്‍ നിന്നു വാങ്ങുക. എത്രപ്പെട്ടന്നാണ് സ്വാദിഷ്ടമായ ജിഞ്ചര്‍ ചിക്കന്‍ തയ്യാറായത് അല്ലേ! എന്താ നമ്മുക്ക് ഒന്നു പരീക്ഷിച്ചു നോക്കിയാലോ.
Other News in this category4malayalees Recommends