ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കാന്‍ ധാരണ ; ഗ്രൂപ്പ് വഴക്കും പാരവെപ്പുമായി കോണ്‍ഗ്രസ് ക്യാമ്പ് വീണ്ടും വാര്‍ത്തകളിലേക്ക്

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കാന്‍ ധാരണ ; ഗ്രൂപ്പ് വഴക്കും പാരവെപ്പുമായി കോണ്‍ഗ്രസ് ക്യാമ്പ് വീണ്ടും വാര്‍ത്തകളിലേക്ക്

കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനയുടെ ഭാഗമായി പതിന്നാല് ജില്ലകളിലേക്കും പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിനുള്ള പട്ടിക ഈ മാസം അഞ്ചിനകം നല്‍കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണയായി. രാഷ്ട്രീയകാര്യ സമിതിയില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുസരിച്ച് നേരത്തെ പേരുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഗ്രൂപ്പുകളുടെ നേതൃത്വം യോജിച്ചാണ് പേരുകള്‍ നല്‍കിയത്. രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഇന്നും തലസ്ഥാനത്തുണ്ട്. അദ്ദേഹവുമായി സംസാരിച്ച് പട്ടിക സംബന്ധിച്ച് ധാരണയുണ്ടാക്കാനാണ് ശ്രമം. അന്തിമ പട്ടിക പുറത്തു വരുന്നതോടെ സ്ഥാനമോഹികളായ പലരുടെയും പൊട്ടിത്തെറികള്‍ക്ക് കേരള രാഷ്ട്രീയം വേദിയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Related News

Other News in this category4malayalees Recommends