നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും

A system error occurred.

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ റീജനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് റീജണ്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും.മാര്‍ച്ച് 25ന് പ്രസ്റ്റണിലാണ് നോര്‍ത്ത് വെസ്റ്റ് ക്‌നാനായ കാത്തലിക് വാര്‍ഷിക സമ്മേളനം നടത്തപ്പെടുക.

തുടര്‍ന്ന് നടത്തപ്പെടുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും.

വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പുരാതനപ്പാട്ട് മത്സരം ,വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും.

നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ യൂണിറ്റിലെ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വിലാസം

LONGRIDGE civil hall

Calder

Preston

PR3 3HJ

Other News in this category4malayalees Recommends