മോശമായ അവസ്ഥ ഇനി വരാനിരിക്കുന്നതേ ഉള്ളൂ ; നോട്ട് നിരോധനത്തില്‍ മോദിയ്‌ക്കെതിരെ മന്‍മോഹന്‍സിങ് ; ഇനിയും സാധാരണക്കാര്‍ ഏറെ അനുഭവിക്കേണ്ടി വരും !!

A system error occurred.

മോശമായ അവസ്ഥ ഇനി വരാനിരിക്കുന്നതേ ഉള്ളൂ ; നോട്ട് നിരോധനത്തില്‍ മോദിയ്‌ക്കെതിരെ മന്‍മോഹന്‍സിങ് ; ഇനിയും സാധാരണക്കാര്‍ ഏറെ അനുഭവിക്കേണ്ടി വരും !!
നോട്ട് നിരോധനത്തില്‍ മോദിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്.നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോഴാള്‍ മന്‍മോഹന്‍സിങ് ഇത് ചരിത്രപരമായ അബദ്ധമെന്ന് വ്യക്തമാക്കിയിരുന്നു.ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേ ഉള്ളൂവെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.രാജ്യത്തെ മുറിപ്പെടുത്തിയ നോട്ട് നിരോധനം മൂലം ദിവസം ചെല്ലുന്തോറും ജനങ്ങളുടെ അവസ്ഥ മോശമായിരിക്കുകയാണ്.ഇനിയും മോശം അവസ്ഥ വരാനിരിക്കുന്നതേ ഉള്ളൂവെന്നും മന്‍മോഹന്‍സിങ് പറയുന്നു.നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ചില റേറ്റിങ് ഏജന്‍സികള്‍ പറയുന്നത് ജി.ഡി.പി 6.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നാണ്. ജി.ഡി.പി കുറയുമ്പോള്‍ തൊഴില്‍തകര്‍ച്ചയുണ്ടാകും ഉത്പാദനം കുറയും. കാര്‍ഷിക വരുമാനം ഇടിയും. എന്തൊരു വലിയ ദുരന്തമാണ് രാജ്യം നേരിടുന്നതെന്ന് നോക്കണം. ഒരു വലിയ തകര്‍ച്ചയ്ക്കുള്ള തുടക്കമാണ് ഇതെന്നും മുന്‍പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ ദേശീയവരുമാനത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായതെന്ന മോദിയുടെ വാദം വെറും പൊള്ളയാണെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

ഇന്ത്യ യുദ്ധകാലത്തിന് സമാനമായ അവസ്ഥയിലേക്ക് എത്തിയെന്നും യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നതുപോലെ റേഷനായി കിട്ടുന്ന പണത്തിനായി ജനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു. 100 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമാണ് നോട്ട് നിരോധിച്ച ഒറ്റ നടപടിയിലൂടെ നരേന്ദ്ര മോദി തകര്‍ത്തതെന്നും എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിട്ടാണ് എന്ന് പറയുന്നതും ദുരന്തമാണെന്നും മന്‍മോഹന്‍സിങ് നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Other News in this category4malayalees Recommends