ആദ്യ ഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു : പരാതി നല്‍കി ഭര്‍ത്താവ്

ആദ്യ ഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു : പരാതി നല്‍കി ഭര്‍ത്താവ്
തന്റെ ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു കളഞ്ഞെന്ന പരാതിയുമായി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ ബാസ്പൂര്‍ സ്വദേശിയായ ഇന്ദ്രാറാം ആണ് പരാതി നല്‍കിയത്. രണ്ടാം ഭാര്യ ബബ്ലിയ്‌ക്കെതിരെയാണ് പരാതി.

ആദ്യഭാര്യയിലെ രണ്ട് ആണ്‍മക്കളിലൊരാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ ബബ്ലി തിരികെയെത്താഞ്ഞതിനാല്‍ അന്വേഷിച്ച് ചെന്ന തനിക്ക് ഇരുവരും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുന്നതാണ് കാണാന്‍ സാധിച്ചതെന്നും ഇന്ദ്രാറാം പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ബബ്ലി 20000 രൂപയും കൊണ്ടാണ് പോയതെന്നും പരാതിയിലുണ്ട്.

ഭര്‍ത്താവിനൊപ്പം തിരികെ വരാന്‍ ബബ്ലി വിസമ്മതിച്ചതോടെ വാക്കേറ്റമായി. ഇന്ദ്രാറാമിന് പരിക്കും പറ്റി. ഇതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാവരും പ്രായപൂര്‍ത്തിയായവരായതിനാലും പ്രത്യക്ഷത്തില്‍ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ല എന്നതിനാലും വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യത്തിന് തീരുമാനമുണ്ടാകൂ. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ പരാതി രജിസ്റ്റര്‍ ചെയ്യു .

Other News in this category4malayalees Recommends