ന്യുമോണിയ മാറാന്‍ 51 തവണ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി; മന്ത്രവാദത്തെ തുടര്‍ന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറില്‍ കുത്തിയെന്നാണ് കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്.