ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിച്ചും പുഷ്അപ് ചെയ്തും സാഹസിക യാത്ര: യുവാവിനെതിരെ കേസ്, കാറുടമയ്ക്ക് പിഴയും

ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിച്ചും പുഷ്അപ് ചെയ്തും സാഹസിക യാത്ര: യുവാവിനെതിരെ കേസ്, കാറുടമയ്ക്ക് പിഴയും
നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലിരുന്ന് മദ്യപിച്ചും പുഷ്അപ് ചെയ്തും സാഹസിക യാത്ര. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കാറിന്റെ ഉടമയ്ക്ക് 6,500 രൂപ പിഴയും ചുമത്തി. ഗുരുഗ്രാം സിറ്റി പോലീസിന്റേതാണ് നടപടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

നാല് പേരാണ് കാറില്‍ യാത്ര ചെയ്തത്. ഒരാള്‍ കാറിന് മുകളില്‍ മദ്യ കഴിക്കുന്നതും പുഷ് അപ്പ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സമയം മറ്റ് മൂന്നുപേര്‍ കാറിന്റെ പുറത്തേക്ക് തല നീട്ടുന്നതും കാണാം.

ലോകേഷ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. നിയമലംഘനത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റോഡുകളിലെ ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും പൊറുപ്പിക്കില്ലെന്ന് ട്രാഫിക് ഡിസിപി വീരേന്ദര്‍ വിജ് പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends