നാലു വയസ്സുള്ള മകനുമൊത്ത് എഞ്ചിനീയറായ യുവതി 11 ാം നിലയില്‍ നിന്ന് ചാടി മരിച്ചു

നാലു വയസ്സുള്ള മകനുമൊത്ത് എഞ്ചിനീയറായ യുവതി 11 ാം നിലയില്‍ നിന്ന് ചാടി മരിച്ചു
നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി 11ാം നിലയില്‍ നിന്ന് ചാടി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ കമ്പ്യൂട്ടര്‍ എഞ്ചിനീയറും നാല് വയസ്സുള്ള മകനും ചാടി മരിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അതേസമയം, യുവതി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത്. ഉടന്‍ തന്നെസുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ത്രീയെയും മകനെയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ച് കൊണ്ട് ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി?ഗമനം.

യുവതിയുടെ ഭര്‍ത്താവ് യുഎസില്‍ ആണ് ജോലി ചെയ്യുന്നത്. 2018ലാണ് ഇരുവരുടേയും വിവാ?ഹം നടക്കുന്നത്. വിവാഹത്തിന് ശേഷം യുവതി ഭര്‍ത്താവിനൊപ്പം യുഎസിലെ ടെക്‌സാസിലേക്ക് പോയി. എന്നാല്‍ ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരികയായിരുന്നുവെന്ന് അവളുടെ ബന്ധുക്കള്‍ പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവതി യുഎസിലും ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇന്ത്യയില്‍ ചികിത്സ നല്‍കാനായി ഭര്‍ത്താവ് യുവതിയെ ഇന്ത്യയിലേക്കയക്കുകയായിരുന്നു.

Other News in this category4malayalees Recommends