എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി
തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു.

20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി. ഇന്ദിരാഗാന്ധിയുടെ ഹൃദയത്തില്‍ റായ്ബറേലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ഇവിടവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ വേര് ഈ മണ്ണില്‍ ആഴ്ന്നുകിടക്കുകയാണ്. ഈ ബന്ധം ഗംഗാ മാതാവിനെ പോലെ ശുദ്ധമാണെന്ന് സോണിയ വോട്ടര്‍മാരോട് പറഞ്ഞു.

ഇന്ദിരാ ജിയും റായ്ബറേലിയിലെ ജനങ്ങളും പകര്‍ന്നു തന്ന അതേ പാഠമാണ് ഞാന്‍ രാഹുലിനും പ്രിയങ്കയ്ക്കും നല്‍കുന്നത്. എല്ലാവരെയും ബഹുമാനിക്കുക. പാവങ്ങളെ സംരക്ഷിക്കുക. നീതിക്കായി പോരാടുക. നിങ്ങളുടെ സ്‌നേഹം എന്നെ ഒരിക്കലും ഏകാകിയാക്കില്ല. നിങ്ങള്‍ മാത്രമാണ് എനിക്ക് എന്റേതായി അവകാശപ്പെടാനുള്ളതെന്ന് സോണിയ പറഞ്ഞു.

Other News in this category4malayalees Recommends