World

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ റിപ്പോര്‍ട്ട്
കത്തോലിക്കാ സഭക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിലും ഇതിനെതിരെ നടപടിയെടുക്കുന്നതിലും മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. 1980കളില്‍ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരിക്കെ ലൈഗികപീഡന ആരോപണത്തില്‍ പെട്ട നാല് പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് 16ാമന്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തോലിക്കാ സഭയ്ക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇദ്ദേഹം നിഷേധിച്ചതായും വാര്‍ത്തയുണ്ട്.  ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫല്‍

More »

വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്ന് നിലപാടെടുത്ത ഗായിക കോവിഡ് ബാധിച്ചു മരിച്ചു
വാക്‌സിന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ചെക്ക് ഗായിക ഹന ഹോര്‍ക (57) കോവിഡ് ബാധിച്ച് മരിച്ചു. വാക്‌സിനേഷന്‍ എടുക്കുന്നതിനേക്കാള്‍ രോഗം പിടിപെടുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ നിലപാട്. ഭര്‍ത്താവും മകനും വാക്‌സിന്‍ സ്വീകരിച്ചിട്ടും ഇവര്‍ അതിന് തയാറാകാതെ രോഗം മനപൂര്‍വ്വം ക്ഷണിച്ച് വരുത്തുകയായിരുന്നു. താന്‍ കോവിഡിനെ അതീജീവിച്ചെന്നും അല്‍പ്പം തീവ്രമായിരുന്നുവെന്നും

More »

അഫ്ഗാനിസ്ഥാനില്‍ അബദ്ധത്തില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ മരിച്ച സംഭവം ; വീഡിയോ പുറത്ത്
യു.എസ് സൈന്യം ആളുമാറി നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ പുറത്ത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോ, വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്ത് വിട്ടത്. 2021 ആഗസ്റ്റ് മാസം 29നാണ് സംഭവം നടന്നത്. കാബൂളിനു മുകളില്‍ പറന്നു നടന്നിരുന്ന രണ്ട് ഡ്രോണുകള്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നു കരുതി നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

More »

കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; വേദന പങ്കുവച്ച് യുവാവ്
പ്രണയിച്ച യുവതിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്ത ദുരിതത്തിലായ യുവാവിന്റെ കഥയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ് ഈ അവസ്ഥ. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍.പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേല്‍ വൃക്ക ദാനം ചെയ്തത്. എന്നാല്‍ വൃക്ക

More »

കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ല ; നിരവധി പേര്‍ ഗുരുതരമായി ഇപ്പോഴും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഈ മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല,' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോട്

More »

ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ വളര്‍ത്തുപൂച്ച ; സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയ
ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും

More »

ഒരു കുട്ടിക്ക് വില ഒരു ലക്ഷം രൂപ , വൃക്കയ്ക്ക് ഒന്നര ലക്ഷം മുതല്‍ പട്ടിണിയിലായ അഫ്ഗാന്‍ ജനതയുടെ ജീവിതം ഇങ്ങനെ
താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ജനങ്ങള്‍ വിശപ്പടക്കാന്‍ പോലും പാടുപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങള്‍ കുട്ടികളെയും അവയവങ്ങളും വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്. അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് പണത്തിന്

More »

യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു
യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാള്‍ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.  ശനിയാഴ്ച രാവിലെ സിനഗോഗില്‍

More »

കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടച്ച് ചൈന ; ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ പുറത്ത്
കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടയ്ക്കുകയാണ് സര്‍ക്കാര്‍. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച

More »

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ

ടാങ്കര്‍ മറിഞ്ഞതോടെ ഇന്ധനം ശേഖരിക്കാന്‍ നെട്ടോട്ടം ; നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ യിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു

ഇസ്രയേലിന് തിരിച്ചടിച്ച് ഹിസ്ബുള്ള ; സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ; നാലു സൈനികര്‍ കൊല്ലപ്പെട്ടു, 60 ഓളം പേര്‍ക്ക് പരിക്ക്

ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ്

ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര്‍

തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !

പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക്

ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന